‘എങ്ങനെ ചിരിപ്പിക്കണമെന്ന് അവനറിയാം!! ക്യൂട്ട് ലുക്കിൽ തിളങ്ങി നടി അനുപമ പരമേശ്വരൻ..’ – ഫോട്ടോസ് വൈറൽ

പ്രേമം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്നത് മൂന്ന് പുതിയ നടിമാരായിരുന്നു. മലയാള സിനിമയിലേക്ക് മാത്രമല്ല തെന്നിന്ത്യൻ സിനിമയിൽ ഒട്ടാകെ ഇപ്പോൾ സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന ഒരു താരങ്ങളാണ്. സായി പല്ലവി, മഡോണ സെബാസ്റ്റിയൻ, അനുപമ പരമേശ്വരൻ എന്നിവരായിരുന്നു ആ മൂന്ന് നടിമാർ. അവർ ഇന്ന് ഏറെ തിരക്കുള്ള നടിമാരാണ്.

ആ കൂട്ടത്തിൽ അനുപമയാണ് ആദ്യം പ്രേക്ഷകരുടെ ശ്രദ്ധനേടിയിരുന്നത്. പ്രേമം ഇറങ്ങുന്നതിന് മുമ്പ് തന്നെ അതിലെ പാട്ട് യൂട്യൂബിൽ ഇറങ്ങിയിരുന്നു. ആ പാട്ട് ഒരുപാട് തരംഗമാവുകയും അതുവഴി സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ അനുപമയ്‌ക്ക് ഒരുപാട് ആരാധകരെയും ലഭിച്ചു. ഇപ്പോൾ തെലുങ്കിലും കന്നഡയിലും തമിഴിലുമെല്ലാം അഭിനയിക്കുന്ന തിരക്കുള്ള നടിയാണ് അനുപമ.

മലയാളത്തിലും ഇടയ്ക്കിടെ അനുപമ അഭിനയിക്കുന്നുണ്ട്. ജോമോന്റെ സുവിശേഷങ്ങൾ, മണിയറയിലെ അശോകൻ, കുറുപ്പ് എന്നിവയാണ് മലയാളത്തിൽ അനുപമ അഭിനയിച്ച സിനിമകൾ. കൂടുതലും തെലുങ്കിലാണ് അനുപമ അഭിനയിച്ചിട്ടുള്ളത്. തെലുങ്കിൽ ഒരുപാട് ആരാധകരുമുള്ള അനുപമ അവിടെ തിരക്കുള്ള നടിയാണ്. സോഷ്യൽ മീഡിയയിലും അനുപമ സജീവമാണ്.

അനുപമയ്ക്ക് ഇൻസ്റ്റാഗ്രാമിൽ ഒരു കോടിയിൽ അധികം ഫോളോവേഴ്സ് ആണുള്ളത്. ഇൻസ്റ്റാഗ്രാമിൽ അനുപമ പുതിയ പങ്കുവച്ച ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. ആരിഫ് മിൻഹാസ് എടുത്ത ചിത്രങ്ങളിൽ അനുപമയെ കാണാൻ വളരെ ക്യൂട്ട് ലുക്കാണ് ഉള്ളത്. രശ്മിതയുടെ ‘റാഷ്’ന്റെ സ്റ്റൈലിങ്ങിലാണ് അനുപമ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. ഒരുപാട് ലൈക്കുകളും ചിത്രങ്ങൾക്ക് ലഭിച്ചു.