‘സാരിയിലും ഗ്ലാമറസ് ലുക്കിൽ ഗായിക അഭയ ഹിരണ്മയി, എന്തൊരു ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

പിന്നണി ഗായക രംഗത്ത് ഇതുവരെ നിറസാന്നിദ്ധ്യമായ ഒരാളല്ലെങ്കിൽ കൂടിയും വേറിട്ട ഒരു ശബ്ദ മാധുര്യത്തിന് ഉടമയായ ഒരു ഗായികയാണ് അഭയ ഹിരണ്മയി. തിരുവനന്തപുരം സ്വദേശിനിയായ അഭയ സംഗീത സംവിധായകനായ ഗോപി സുന്ദറിന് ഒപ്പമുള്ള ലിവിങ് റിലേഷൻഷിപ്പ് വാർത്തകളിലൂടെ മലയാളികൾക്ക് സുപരിചിതയായി. അദ്ദേഹം സംഗീതം നിർവഹിച്ചിട്ടുള്ള ചില സിനിമകളിൽ പാടിയിട്ടുമുണ്ട്.

ദിലീപ് നായകനായ ടു കണ്ടറിസ്‌ എന്ന ചിത്രത്തിലെ തന്നെ താനേ എന്ന ഗാനത്തിലെ കണിമലരെ മുല്ലേ എന്ന് തുടങ്ങുന്ന പോർഷൻ പാടിയത് അഭയ ആയിരുന്നു. പാട്ടിലെ ആ ഭാഗം പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. അഭയയുടെ ഏറെ വ്യത്യസ്തമായ ഒരു ശബ്ദമാണെന്ന് പ്രേക്ഷകർ വിലയിരുത്തി. ഗോപിസുന്ദറിന്റെ സംഗീതത്തിൽ പിറന്ന പാട്ടുകളെ അഭയ സിനിമയിൽ ഇതുവരെ പാടിയിട്ടുള്ളൂ.

ഗോപിസുന്ദറുമായി അഭയ വേർപിരിയുകയും ചെയ്തിരുന്നു. ഒമർ ലുലു സംവിധാനം ചെയ്ത ഈ ദിവസമിറങ്ങിയ നല്ല സമയം എന്ന ചിത്രത്തിൽ അഭയ പാടിയിട്ടുണ്ട്. ഇത് കൂടാതെ ഈ വർഷം നിരവധി മ്യൂസിക് വീഡിയോസിലും അഭയ പാടിയിരുന്നു. സിനിമയിൽ കൂടുതൽ സജീവമായി പാടുമെന്ന പ്രതീക്ഷയിലാണ് മലയാളി പ്രേക്ഷകർ. അവതാരകയായും അഭയ വളരെ സജീവമാണ്.

അഭയ സാരിയിൽ ചെയ്ത ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ അതിന്റെ ഫോട്ടോഗ്രാഫറായ അനന്ദു ദാസ് പുറത്തു വിട്ടിരിക്കുകയാണ്. ബോൾഡ് ആൻഡ് ഹോട്ട് ലുക്കിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. ഹാഫ് സ്ലീവ് ബ്ലൗസും സാരിയും ധരിച്ച് ട്രഡീഷണൽ ലുക്കിലും ഗ്ലാമറസ് ആകാൻ പറ്റുമെന്ന് അഭയ തെളിയിച്ചിരിക്കുകയാണ്. ഹോട്ടിയെന്നാണ് പലരും ചിത്രങ്ങൾക്ക് താഴെ വിശേഷിപ്പിച്ചിരിക്കുന്നത്.