‘വീണ്ടും ഹോട്ട് ലുക്കിൽ ഞെട്ടിച്ച് ഗോപിക രമേശ്, ദീപിക പദുകോൺ ലൈറ്റെന്ന് ആരാധകൻ..’ – ഫോട്ടോസ് കാണാം

മലയാള സിനിമയിൽ യുവനായികമാരായി നിരവധി താരങ്ങളാണ് ഇപ്പോഴുള്ളത്. ബാലതാരമായി തിളങ്ങിയ ശേഷം നായികയായി മാറുന്ന ഘട്ടത്തിൽ എത്തിനിൽക്കുന്ന താരങ്ങളും ഇവർക്കുമൊപ്പം. അതുകൊണ്ട് തന്നെ വെറും വർഷങ്ങളിൽ നായിക നടിമാർക്ക് കടുത്ത മത്സരം തന്നെയായിരിക്കും നേരിടേണ്ടി വരുന്നത്. ഇവരെ കൂടാതെ പുതുമുഖ നായികമാരായും ചിലർ ആ സമയത്ത് പ്രേക്ഷകർക്ക് മുന്നിലേക്ക് വന്നേക്കാം.

ആദ്യ ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കാതെ തന്നെ ശ്രദ്ധനേടുകയും ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്ത ഒരാളാണ് ഗോപിക രമേശ്. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലാണ് ഗോപിക ആദ്യമായി അഭിനയിച്ചത്. അതിൽ സ്റ്റെഫി എന്ന ഒരു ചെറിയ കാമുകി കഥാപാത്രത്തെയാണ് ഗോപിക അവതരിപ്പിച്ചത്. കിട്ടിയ സീനുകളിൽ എല്ലാം തന്നെ കൈയടി നേടിയ പ്രകടനം തന്നെയായിരുന്നു.

അതുകൊണ്ട് തന്നെയാണ് ഗോപികയ്ക്ക് കൂടുതൽ സിനിമകളിൽ നിന്ന് റോളുകൾ ലഭിച്ചത്. കാവ്യാ പ്രകാശ് സംവിധാനം ചെയ്ത വാങ്ക് ആയിരുന്നു ഗോപികയുടെ അടുത്ത ചിത്രം. ഈ വർഷമിറങ്ങിയ ഫോർ എന്ന മലയാള സിനിമയിലും ഗോപിക അഭിനയിച്ചിരുന്നു. തമിഴിൽ സുഴൽ എന്ന വെബ് സീരിസിൽ മിന്നും പ്രകടനം കാഴ്ചവെക്കുകയും ചെയ്തിരുന്നു ഗോപിക. അതുവഴി അവിടെയും ആരാധകരെ സ്വന്തമാക്കി.

ഗ്ലാമറസ് ഷൂട്ടുകൾ ഈ അടുത്തിടെ ധാരാളമായി ചെയ്യുന്ന ഗോപിക ഒരിക്കൽ കൂടി തന്റെ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. പ്ലാൻ ബി ആക്ഷൻസിന് വേണ്ടി ജിബിൻ എടുത്ത ചിത്രങ്ങളിലാണ് ഗോപിക ഹോട്ട് ലുക്കിൽ തിളങ്ങിയത്. അഷന ആഷാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ബോളിവുഡ് താരസുന്ദരിയായ ദീപിക പദുകോൺ ലൈറ്റെന്ന് ഒരു ആരാധകൻ ഫോട്ടോസിന് താഴെ കമന്റ് ഇട്ടിട്ടുണ്ട്.


Posted

in

by