‘യുവനടിമാരെ വെല്ലുന്ന ലുക്കിൽ നടി സുരഭി ലക്ഷ്മി, സ്റ്റൈലിഷ് മേക്കോവറിൽ താരം..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ ചെറിയ വേഷങ്ങളിലൂടെ അഭിനയിച്ച് തുടങ്ങിയ ടെലിവിഷൻ രംഗത്തും സജീവമായി പ്രവർത്തിച്ച് വൈകാതെ സിനിമകളിൽ നിറസാന്നിദ്ധ്യമായി മാറിയ താരമാണ് നടി സുരഭി ലക്ഷ്മി. മീഡിയ വണിലെ എം80 മൂസ എന്ന പരമ്പരയാണ് സുരഭിക്ക് പ്രശസ്തി നേടിക്കൊടുത്തത്. ബൈ ദി പീപ്പിൾ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് സുരഭി അഭിനയത്തിലേക്ക് എത്തിപ്പെടുന്നത്.

കുട്ടികാലം മുതൽ കലാരംഗത്ത് കഴിവ് തെളിയിച്ചിട്ടുള്ള സുരഭി ശ്രീശങ്കര യൂണിവേഴ്സിറ്റിയിൽ ഭരതനാട്യത്തിന് ഫസ്റ്റ് റാങ്ക് നേടിയ ഒരാളാണ്. തിയേറ്റർ ആർട്സിൽ എം.എയും എം.ഫിലും സ്വന്തമാക്കിയിട്ടുള്ള സുരഭി അമൃത ടി.വിയിലെ ബെസ്റ്റ് ആക്ടർ എന്ന ഷോയിൽ വിജയിയായിരുന്നു. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡും നേടിയിട്ടുള്ള ഒരാളാണ് സുരഭി.

തിരക്കഥ, പകൽ നക്ഷത്രങ്ങൾ, പുതിയ മുഖം, കഥ തുടരുന്നു, അയാളും ഞാനും തമ്മിൽ, ഏഴു സുന്ദര രാത്രികൾ, എന്ന് നിന്റെ മൊയ്തീൻ, കിസ്മത്, തീവണ്ടി, അതിരൻ, പദ്മ, കുറി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഐശ്വര്യ ലക്ഷ്മിയുടെ കുമാരി എന്ന ചിത്രത്തിലാണ് സുരഭി അവസാനമായി അഭിനയിച്ചത്. അജയന്റെ രണ്ടാം മോഷണമാണ് സുരഭിയുടെ ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്ന ചിത്രം.

സുരഭി ക്രിസ്തുമസിനോട് അനുബന്ധിച്ച് ചെയ്ത ചുവപ്പ് ഡ്രെസ്സിലുള്ള ഒരു ഫോട്ടോഷൂട്ടാണ് ശ്രദ്ധനേടുന്നത്. യുവനടിമാരെ വെല്ലുന്ന ലുക്കാണല്ലോ എന്നാണ് ആരാധകർ ഫോട്ടോസ് കണ്ടിട്ട് പറയുന്നത്. അരുൺ പയ്യടിമീത്തലാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. അമൽ അജിത് കുമാറാണ് മേക്കപ്പ് ചെയ്തത്. രെജീഷ് എവെരിയൂത്താണ് ഔട്ട്.ഫിറ്റ്. സ്റ്റൈലിഷ് ലുക്കിലാണ് സുരഭിയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്.