പിന്നണി ഗായികയായി മലയാളികൾക്ക് സുപരിചിതയായ താരമാണ് അഭയ ഹിരണ്മയി. 2014-ൽ സിനിമയിൽ ഗായികയായി തുടക്കം കുറിച്ച അഭയ, സംഗീത സംവിധായകനായ ഗോപി സുന്ദറിന്റെ സംഗീതത്തിലാണ് കൂടുതൽ സിനിമകളിൽ പാടിയിട്ടുള്ളത്. ഇരുവരും ഒരുമിച്ച് പത്ത് വർഷത്തോളം ലിവിങ് റിലേഷൻ ഷിപ്പിൽ ആയിരുന്നു എന്ന് ഏവർക്കും അറിയുന്ന ഒരു കാര്യമാണ്. പിന്നീട് ഇരുവരും വേർപിരിഞ്ഞു.
ഗോപി സുന്ദറുമായി വേർപിരിഞ്ഞുവെന്ന് മലയാളികൾ അറിയുന്നത് അദ്ദേഹം ഗായിക അമൃത സുരേഷുമായി ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചുവെന്നുള്ള പോസ്റ്റ് പങ്കുവച്ചപ്പോഴാണ്. അഭയയെ പരിചയപ്പെടുന്നതിന് മുമ്പ് തന്നെ നേരത്തെ വിവാഹം കഴിച്ചിരുന്ന ഒരാളാണ് ഗോപി സുന്ദർ. ഗോപിയുമായി പിരിഞ്ഞ ശേഷം അഭയ സംഗീതത്തിൽ കൂടുതൽ സജീവമായി നിൽക്കാൻ തീരുമാനിച്ചു. മ്യൂസിക് ബാൻഡും അഭയ ആരംഭിച്ചിരുന്നു.
ഈ വർഷമിറങ്ങിയ മലൈക്കോട്ടൈ വാലിബനിൽ ഒരു സൂപ്പർഹിറ്റ് ഗാനം അഭയ പാടിയിട്ടുമുണ്ടായിരുന്നു. കഴിഞ്ഞ രണ്ടു വർഷമായിട്ടാണ് അഭയ സംഗീതത്തിൽ ഇത്രത്തോളം സജീവമായി നിൽക്കുന്നത് മലയാളികൾ കാണുന്നത്. മോഡലിംഗും ഇതിനിടയിൽ അഭയ ചെയ്യാറുണ്ട്. പലപ്പോഴും അഭയയുടെ ഫോട്ടോഷൂട്ടുകൾ മലയാളികളുടെ മനസ്സിൽ ഇടംനേടാറുണ്ട്. അത്തരത്തിൽ ഒരെണ്ണമാണ് ഇപ്പോൾ വൈറലായി മാറിയത്.
ബോസ് ലേഡിക്ക് വേണ്ടി അബീർ റോയ് എടുത്ത ചിത്രങ്ങളിലാണ് അഭയ തിളങ്ങിയത്. കൃപ തങ്കച്ചനാണ് അഭയയ്ക്ക് ഫോട്ടോഷൂട്ടിന് വേണ്ടി മേക്കപ്പ് ചെയ്തിരിക്കുന്നത്. ലക്ഷ്മിയാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. ഗോപി സുന്ദർ പോയ ശേഷം കൂടുതൽ ഗ്ലാമറസായിട്ടാണ് അഭയ കാണാൻ സാധിക്കുന്നതെന്ന് നേരത്ത തന്നെ ആരാധകർ അഭിപ്രായപ്പെട്ടിട്ടുണ്ട്. കറുപ്പും ചുവപ്പും നിറത്തിലെ ഔട്ട് ഫിറ്റിലാണ് അഭയ തിളങ്ങിയിട്ടുള്ളത്.