‘അനിയത്തി നിതാരയെ മുറുകെപ്പിടിച്ച് നില! മക്കളുടെ ക്യൂട്ട് ചിത്രങ്ങളുമായി പേളി..’ – കണ്ണ് തട്ടല്ലേയെന്ന് ആരാധകർ

കഴിഞ്ഞ മാസമാണ് ടെലിവിഷൻ അവതാരകയും നടിയുമായ പേളി മാണിക്കും സീരിയൽ നടനായ ശ്രീനിഷ് അരവിന്ദിനും രണ്ടാമത്തെ കുഞ്ഞ് പിറന്നത്. രണ്ട് കുഞ്ഞു പെണ്മക്കളുടെ അമ്മയാണ് പേളി. ബിഗ് ബോസിന്റെ ആദ്യ സീസണിൽ മത്സരാർത്ഥികളായി വന്ന് പിന്നീട് ഷോയിൽ വച്ച് പ്രണയത്തിലായി ഒടുവിൽ വിവാഹിതരായാരാണ് പേളിയും ശ്രീനിഷും. 2021-ലാണ് പേളി ശ്രീനിഷ് ദമ്പതികൾക്ക് നില എന്ന മകൾ ജനിക്കുന്നത്.

ഈ അടുത്തിടെയായിരുന്നു രണ്ടാമത്തെ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങ് നടന്നത്. അപ്പോഴാണ്‌ പേളി രണ്ടാമത്തെ കുഞ്ഞിന്റെ പേര് നിതാര എന്നാണെന്ന് പുറത്തുവിട്ടത്. സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ള പേളി തന്റെ ഓരോ വിശേഷവും യൂട്യുബിലും ഫേസ്ബുക്കിലുമൊക്കെയായി പങ്കുവെക്കാറുണ്ട്. ആദ്യ കുഞ്ഞ് ജനിച്ചപ്പോൾ മുതലുള്ള വിശേഷങ്ങൾ വീഡിയോയിലൂടെ അറിയിക്കാറുണ്ട്.

ഇൻസ്റ്റാഗ്രാമിലും വളരെ സജീവമായി നിൽക്കുന്ന പേളി, മൂത്തമകൾ നിലയുടെ പേരിൽ ഒരു അക്കൗണ്ട് ആരംഭിച്ചിരുന്നു. പേളിയും ശ്രീനിഷും ചേർന്നാണ് അത് ഹാൻഡിൽ ചെയ്യുന്നത്. അതിന് ഏകദേശം മൂന്നര ലക്ഷത്തിന് അടുത്ത് ഫോളോവേഴ്സുമുണ്ട്. ഇപ്പോഴിതാ ഇളയമകൾ നിതാരയുടെ പേരിലും ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആരംഭിച്ചിരിക്കുകയാണ് പേളിയും ശ്രീനിഷും. കുഞ്ഞു പ്രായത്തിൽ തന്നെ ആരാധകരുള്ള ഒരാളാണ് നിതാരയും മാറുകയാണ്.

ഇപ്പോഴിതാ അതിലെ ആദ്യ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് പേളി. മൂത്തമകളായ നില അനിയത്തികുട്ടിയെ കൈകളിൽ പിടിച്ചിരിക്കുന്ന ഫോട്ടോസാണ് പേളി നിതാരയുടെ അക്കൗണ്ടിൽ ആദ്യമായി പോസ്റ്റ് ചെയ്തിരിക്കുന്നത്. നില ചെറിയ നിലയെ കൈകളിൽ പിടിച്ചിരിക്കുന്നത് പോലെ തോന്നുന്നുവെന്നാണ് പേളിയുടെ ആരാധകർ ഫോട്ടോസ് കണ്ടിട്ട് പറയുന്നത്. കുഞ്ഞിലെ നില ഇരിക്കുന്നത് പോലെ തന്നെയാണ് നിതാരയും ഉള്ളതെന്ന് നേരത്തെ തന്നെ ആരാധകർ പറഞ്ഞിരുന്നു.