‘ആഘോഷങ്ങൾ എല്ലാരുടേയുമായി മാറണം!! പൊങ്കാല അർപ്പിച്ച ഗായിക അഭയ ഹിരണ്മയിയും..’ – വീഡിയോ വൈറലാകുന്നു

അങ്ങനെ ഒരു ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് കൂടി അവസാനമായിരിക്കുകയാണ്. കേരളത്തിൽ നിന്നും പുറത്തു നിന്നും ലക്ഷക്കണക്കിന് സ്ത്രീകൾ അണിനിരന്ന ആറ്റുകാൽ പൊങ്കാലയ്ക്ക് ഭക്തിസാന്ദ്രമായ പരിയാവാസനം ആയിരിക്കുകയാണ്. മലയാളികളുടെ ഒരു ഉത്സവമായ ആറ്റുകാൽ പൊങ്കാല ഓരോ വർഷം കഴിയുംതോറും കൂടുതൽ ഭംഗിയായി നടന്നുവരികയാണ്. ഭഗവതിക്ക് പൊങ്കാല അർപ്പിക്കാൻ ഓരോത്തർക്കും ഓരോ കാരണമാണ്.

സിനിമ, സീരിയൽ രംഗത്ത് അഭിനയിക്കുന്നവർ പോലും ആറ്റുകാൽ പൊങ്കാല അർപ്പിക്കാൻ വേണ്ടി എത്താറുണ്ട്. പതിവായി എത്തുന്നവരുമുണ്ട്. അഭിനേതാക്കളിൽ ചിലർ ആദ്യമായി ആറ്റുകാൽ പൊങ്കാല അർപ്പിക്കുന്നവരുമുണ്ട്. ഗായികയായ അഭയ ഹിരണ്മയി ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കുന്ന വീഡിയോ ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ്. ആദ്യമായിട്ടല്ല പൊങ്കാല ഇടുന്നതെന്ന് പോസ്റ്റിൽ നിന്ന് വ്യക്തമാണ്.

“സർവ്വ ചരാചരങ്ങൽക്കും സമാധാനവും സന്തോഷവും ഉണ്ടാകട്ടെ!! വർഷങ്ങൾക്കിപ്പുറം ഒരു പൊങ്കാല ഇടുമ്പോൾ ഏറ്റവും നന്ദിയോടെ സ്മരിക്കുന്നത് അപ്പുറത്തു വീട്ടിലെ സഹീറിക്കയാണ് “പൊങ്കാലക്ക് പോകാൻ ഇങ്ങു എറണാകുളത്തു നിന്ന് പുറപ്പെടുമ്പോൾ വർക്കിന്റെ തിരക്കുകാരണം ചൂട്ടും കൊതുമ്പും ഒക്കെ കിട്ടാൻ പ്രയാസപെട്ടപ്പോൾ സ്വന്തം പറമ്പിൽ നിന്ന് അതെല്ലാം പെറുക്കി രാത്രി വീടിന്റെ മുറ്റത്തു കെട്ടി വെച്ചിട്ടുണ്ടായിരുന്നു അദ്ദേഹം.

ഈ പൊങ്കാലയോക്കെ എപ്പോഴാണ് ഒരു പാർട്ടിയുടേയോ ഒരു മതവിശ്വാസത്തിന്റെയൊക്കെ മാത്രം ഭാഗം ആയി മാറുന്നത്? ഞങ്ങളൊക്കെ സ്കൂളിലും കോളേജിൽ കൊണ്ട് പോകാൻ മാത്രം പൊങ്കാല പായസവും ,തെരലിയും മണ്ടപ്റ്റും ഉണ്ടാകുന്നതു തന്നെ ,അത് കഴിക്കാൻ ജാതി മത ഭേദം ഇല്ലാതെ അടികൂടുന്ന കൊറേ സുഹൃത്തുക്കളും. ആഘോഷങ്ങളും ഉത്സവങ്ങളുമൊക്കെ എല്ലാവരുടെയുമായി മാറണം. അത് അങ്ങനെയായിരുന്നു..”, അഭയ വീഡിയോയോടൊപ്പം കുറിച്ചു.