മോഹൻലാൽ നായകനായ ആറാട്ട് എന്ന സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്ത ശേഷം സമൂഹ മാധ്യമങ്ങളിൽ തരംഗമായ ഒരു മുഖമാണ് സന്തോഷ് വർക്കി എന്ന യുവാവിന്റേത്. ആറാട്ട് സന്തോഷ് വർക്കി എന്നാണ് അദ്ദേഹം ഇപ്പോൾ അറിയപ്പെടുന്നത് പോലും. അതിന് ശേഷം പല സിനിമകൾ ഇറങ്ങിയപ്പോഴും സന്തോഷിന്റെ റിവ്യൂ അറിയാൻ വേണ്ടി പ്രേക്ഷകർ താല്പര്യം കാണിച്ചിരുന്നു.
അതുപോലെ പല ഓൺലൈൻ ചാനലുകളിലും സന്തോഷിന്റെ അഭിമുഖങ്ങളിൽ നിറഞ്ഞിരുന്നു. ആ അഭിമുഖങ്ങളിലാണ് തനിക്ക് നിത്യ മേനോനെ കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പറയുന്നതും സോഷ്യൽ മീഡിയയിൽ ട്രോളുകളിൽ നിറഞ്ഞതും. നിത്യ മേനോനും അത്തരത്തിൽ സന്തോഷിനെ കുറിച്ചുള്ള ഒരു കാര്യം വെളിപ്പെടുത്തിയിരുന്നു. ബാംഗ്ലൂരിൽ വരെ ചെന്ന് ശല്യം ചെയ്യാറുണ്ടായിരുന്നുവെന്നും മാതാപിതാക്കൾക്ക് വരെ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെന്നും പറഞ്ഞിരുന്നു.
30 ഫോൺ നമ്പറുകൾ അദ്ദേഹത്തിന്റെ ബ്ലോക്ക് ചെയ്തിട്ടുണ്ടായിരുന്നുവെന്നും അഞ്ച് വർഷമായി തന്നെ ശല്യം ചെയ്യുന്ന ഒരാളാണെന്നും പറഞ്ഞ് ഈ അടുത്തിടെയും നിത്യ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതിനെതിരെ പൊട്ടിത്തെറിച്ചുകൊണ്ട് ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് സന്തോഷ് വർക്കി. നിത്യ മേനോനെ കുറിച്ച് വളരെ മോശമായ ആരോപണങ്ങൾ വരെ സന്തോഷ് വർക്കി ഉന്നയിച്ചിട്ടുണ്ട്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സന്തോഷ് കടുത്ത ഭാഷയിൽ വിമർശിച്ചിരിക്കുന്നത്.
“എന്റെ ഭാഗത്ത് നിന്നും വളരെ ആത്മാർത്ഥമായ പ്രണയമായിരുന്നു. അവർ ആദ്യമേ നോ എന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ പിറകെ നടക്കില്ലായിരുന്നു. മുപ്പത് സിം ഒക്കെ ഒരാൾക്ക് എങ്ങനെ കിട്ടും? ഞാൻ ബാംഗ്ലൂർ എന്ത് കഷ്ടപ്പെട്ട് പോയതാണെന്ന് അറിയുമോ? ഏത് രീതിയിലാണ് ഞാൻ സൈക്കോ ആണെന്ന് പറയുന്നത്. ഞാൻ എന്ത് മാത്രം അനുഭവിച്ചു. അവർക്ക് നേരത്തെ പറയാൻ പാടിയില്ലായിരുന്നോ! എനിക്ക് വലിയ ഭംഗിയില്ല, വലിയ കാശുമില്ല.. ഇതൊക്കെ അവര് ഏതോ അഭിമുഖത്തിൽ അവരുടെ ഡ്രീം പറയുന്നത് കേട്ടു. അവർക്ക് എന്നെയൊരു ബ്രദറായിട്ടോ സുഹൃത്തായിട്ടോ ഫോൺ കോൺടാക്ട് വെക്കാമായിരുന്നു.
ഇത് കഴിഞ്ഞ അദ്ധ്യായമാണ്. പിന്നെ എന്തിനാണ് ഇപ്പോൾ അവർ ഇത് വീണ്ടും പൊക്കിക്കൊണ്ട് വന്നത്. ഞാൻ അവരെ മോശമായി ഒന്നും കണ്ടിട്ടില്ല. ബോണി കപൂർ എന്ന പ്രൊഡ്യൂസർ പന്ത്രണ്ട് വർഷമാണ് ശ്രീദേവിയുടെ പിറകെ നടന്നത്. അറിയുമോ? മമ്മൂട്ടിക്ക് ഭാര്യയോട് ട്രൂ ലവ് ആണ്. മോഹൻലാലിന് അങ്ങനെയല്ല. അതുകൊണ്ടാണ് വേറെ പെണുങ്ങളുടെ പിറകെ പോകുന്നത്. എനിക്ക് നിത്യ മേനോനോട് ലവ് ആയിരുന്നു. മൊയ്ദീനെ സ്നേഹിച്ച കാഞ്ചനമാലയെ പോലെ.. ആ കാഞ്ചനമാലയുടെ മെയിൽ വേർഷനാണ് ഞാൻ. അമൽ നീരദ് വരെ എന്നെ കുറിച്ച് മോശം പറഞ്ഞു. മെന്റൽ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ ആളില്ലെങ്കിൽ സ്വന്തമായി പോയി അഡ്മിറ്റ് ആകാൻ പറഞ്ഞു.
പിന്നീട് വർഷങ്ങൾക്ക് ശേഷം പുള്ളി കോംറൈഡ് ഇൻ അമേരിക്ക എടുത്തു. പെണ്ണിനെ തേടി ദുൽഖർ സൽമാൻ അമേരിക്കയിൽ വരെ പോയി.. ഞാൻ എന്തായാലും ബാംഗ്ലൂർ വരെ പോയിട്ടൊള്ളൂ.. ഇവർക്ക് ഒന്നും റിയൽ ലൈഫിൽ മനുഷ്യത്വമില്ല. അവരുടെ ന്യൂസ് കണ്ടപ്പോൾ ഞാൻ ഭയങ്കര ഇമോഷണലായി പോയി. അവര് പാവം ആണെന്ന് വിചാരിച്ചു. എന്നോട് സിനിമ മേഖലയിലുള്ള പല ആളുകളും പറഞ്ഞതാണ് അവര് എന്നെ അർഹിക്കുന്നില്ല എന്നത്. ഇനി ലവുമില്ല.. ഒരു കുന്തവുമില്ല എനിക്കിനി..”, സന്തോഷ് വർക്കി പ്രതികരിച്ചു.