‘ജൂനിയർ ലേഡി സൂപ്പർസ്റ്റാറാകുമോ!! സ്റ്റൈലിഷ് മേക്കോവറിൽ നയൻ‌താര ചക്രവർത്തി..’ – ഫോട്ടോസ് വൈറൽ

‘ജൂനിയർ ലേഡി സൂപ്പർസ്റ്റാറാകുമോ!! സ്റ്റൈലിഷ് മേക്കോവറിൽ നയൻ‌താര ചക്രവർത്തി..’ – ഫോട്ടോസ് വൈറൽ

2006 മുതൽ സിനിമയിൽ ബാലതാരമായി സജീവമായി പത്ത് വർഷത്തോളം അഭിനയിച്ച ഒരു താരമാണ് നയൻ‌താര ചക്രവർത്തി. 2016 മുതൽ സിനിമയിൽ നിന്ന് ബ്രേക്ക് എടുത്ത നയൻ‌താര നായികയായി അഭിനയിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. ഈ അടുത്തിടെ താൻ നായികയായി അഭിനയിക്കാൻ പോകുന്നുവെന്നതിന്റെ സന്തോഷ വാർത്ത നയൻ‌താര പങ്കുവച്ചിരുന്നു.

മലയാളത്തിൽ സജീവമായി ബാലതാരമായി അഭിനയിച്ച നയൻ‌താര പക്ഷേ നായികയായി അരങ്ങേറുന്നത് തമിഴിലൂടെയാണ്. തമിഴിൽ സൂപ്പർഹിറ്റായി മാറിയ പഴയ സിനിമയായ ജന്റിൽമാന്റെ രണ്ടാം പാർട്ടിലാണ് നയൻ‌താര നായികയായി അഭിനയിക്കാൻ പോകുന്നത്. ജന്റിൽമാന്റെ നിർമ്മാതാവായ കെ.ടി കുഞ്ഞുമോനാണ് നയൻതാരയെ നായികയായി അന്നൗൺസ് ചെയ്തത്.

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഇത്. കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെയാണ് നയൻ‌താര ബാലതാരമായി അഭിനയിച്ചു തുടങ്ങുന്നത്. സൂപ്പർസ്റ്റാറുകളുടെയും യൂത്ത് സ്റ്റാറുകളുടെയും ചിത്രങ്ങളിൽ തിളങ്ങി നിന്നിരുന്നു നയൻതാര. 6 വർഷമായി സിനിമയിൽ ബ്രേക്ക് എടുത്തെങ്കിലും നയൻതാരയുടെ വിശേഷങ്ങൾ എല്ലാം പ്രേക്ഷകർ സോഷ്യൽ മീഡിയയിലൂടെ അറിയുന്നുണ്ടായിരുന്നു.

ജൂനിയർ നയൻ‌താര എന്ന് വിശേഷിപ്പിക്കുകയും ചെയ്തു ആരാധകർ. ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്യാറുള്ള നയൻതാരയുടെ പുതിയ സ്റ്റൈലിഷ് ഷൂട്ടിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അരുൺ പയ്യടിമീത്തൽ എടുത്ത ചിത്രങ്ങളിൽ അർജുൻ വാസുദേവാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. ബൈ ഹാൻഡിന്റെ ഔട്ട് ഫിറ്റാണ് നയൻ‌താര ധരിച്ചിരിക്കുന്നത്.ശ്രീഗേഷ് വാസനാണ് മേക്കപ്പ്.

CATEGORIES
TAGS