“57 ദിവസങ്ങൾക്ക് ശേഷം ഞാൻ അവനെ കണ്ടപ്പോൾ..’; ഇത് ആരാണെന്ന് ദുർഗയോട് ആരാധകർ – ഫോട്ടോ വൈറൽ

“57 ദിവസങ്ങൾക്ക് ശേഷം ഞാൻ അവനെ കണ്ടപ്പോൾ..’; ഇത് ആരാണെന്ന് ദുർഗയോട് ആരാധകർ – ഫോട്ടോ വൈറൽ

2017-ൽ പുറത്തിറങ്ങിയ വിമാനം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് നടി ദുർഗ കൃഷ്ണ. 4 സിനിമകളിലെ താരം അഭിനയിച്ചോളുവെങ്കിൽ കൂടിയും ഒരുപാട് ആരാധകരുള്ള ഒരു നടി കൂടിയാണ് ദുർഗ. വിമാനത്തിന് പുറമേ പ്രേതം 2, കുട്ടിമാമ, ലൗ ആക്ഷൻ ഡ്രാമ എന്നീ സിനിമകളിൽ താരം അഭിനയിച്ചു.

ദുർഗ അഭിനയിച്ച 4 സിനിമകൾ ഇനി റിലീസിന് ഒരുങ്ങുന്നുണ്ട്. അതിൽ പ്രധാനം മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ എത്തുന്ന റാം എന്ന ചിത്രമാണ്. കടുത്ത മോഹൻലാൽ ആരാധിക കൂടിയായി ദുർഗ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രവും അതുതന്നെ. നടി ഗൗതമി നായർ ആദ്യമായി സംവിധാനം ചെയ്യുന്ന വൃത്തം എന്ന സിനിമയിൽ ദുർഗ അഭിനയിക്കുന്നുണ്ട്.

സോഷ്യൽ മീഡിയയിലും സജീവമായ താരം ഈ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്. ഈ ലോക് ഡൗൺ കാലത്തിൽ ഏറെ പ്രിയപെട്ടയൊരാൾ വീട്ടിൽ എത്തി 57 ദിവസങ്ങൾക്ക് ശേഷം ദുർഗ കണ്ടുമുട്ടിയപ്പോൾ ഉള്ള ചിത്രമാണ് പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌. ’57 ദിവസങ്ങൾക്ക് ശേഷം ഞാൻ അവനെ കണ്ടപ്പോൾ..’ എന്ന ക്യാപ്ഷനോടെയാണ് ദുർഗ ഫോട്ടോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌.

ഈ ചെറുപ്പക്കാരൻ ആരാണ് എന്ന ചോദ്യമാണ് പോസ്റ്റിന് താഴെ വന്നിരിക്കുന്ന കൂടുതൽ കമന്റുകളും. അർജുൻ രവീന്ദ്രൻ എന്ന യുവാവാണ് ആ ഫോട്ടോയിൽ ഉള്ളത്. അർജുൻ കെട്ടിപിടിച്ചിരിക്കുന്ന ഫോട്ടോ അദ്ദേഹം ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്‌. തീയതി ഉറപ്പിച്ചാലോ എന്ന ഒരു സുഹൃത്ത് അർജുന്റെ ഫോട്ടോയിൽ കമന്റ് ഇട്ടിട്ടുണ്ട്.

ആദ്യം നിങ്ങളുടെ കല്യാണം കഴിയട്ടെ, അതിന് ശേഷം ഞങ്ങൾ ആലോചിക്കാമെന്ന് അർജുനും മറുപടി നൽകിയിട്ടുണ്ട്. ദുർഗയുടെ കാമുകൻ ആയിരിക്കുമെന്ന് ചിലർ സംശയം ഉന്നയിച്ച് കമന്റ് ഇട്ടിട്ടുണ്ട്. എന്നാൽ കൊറോണ കാലത്ത് സാമൂഹിക അകലം പാലിക്കാമായിരുന്നവെന്നും ചിലർ കമന്റ് ചെയ്‌തു. ഇരുവരും ഒപ്പമുള്ള ചിത്രങ്ങൾ നേരത്തെയും താരം പോസ്റ്റ് ചെയ്‌തിട്ടുണ്ട്‌.

CATEGORIES
TAGS