‘അമ്മയുടെ മകൾ തന്നെ..’ – നടി ബിന്ദു പണിക്കരുടെ മകൾ കല്യാണിയുടെ വീഡിയോ വൈറൽ

‘അമ്മയുടെ മകൾ തന്നെ..’ – നടി ബിന്ദു പണിക്കരുടെ മകൾ കല്യാണിയുടെ വീഡിയോ വൈറൽ

സിനിമ താരങ്ങളെ പോലെ തന്നെ പ്രേക്ഷകർ താൽപര്യത്തോടെ കാത്തിരിക്കുന്ന ഒന്നാണ് അവരുടെ കുടുംബത്തിന്റെയും വിശേഷങ്ങൾ. മലയാള സിനിമയിൽ ഹാസ്യനടിമാരെ ചുരുക്കമേ നമ്മൾ കണ്ടിട്ടുള്ളൂ. എന്നിരുന്നാലും അത്തരം കഥാപാത്രങ്ങൾ 100% നീതിപുലർത്തി ചെയ്ത ഒരാളാണ് നടി ബിന്ദു പണിക്കർ. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന സിനിമയിലെ ഇന്ദുവെന്ന കഥാപാത്രം അതിന് ഒരു ഉദാഹരണം മാത്രം.

മോഹൻലാൽ നായകനായ കമലദളം എന്ന സിനിമയിലൂടെയാണ് ബിന്ദു പണിക്കർ അഭിനയരംഗത്തേക്ക് വന്നത്. ഏത് റോളും ചെയ്യാനും തനിക്ക് ആകുമെന്ന് ബിന്ദു തെളിയിച്ചിട്ടുമുണ്ട്. 2001-ൽ കേരള സംസ്ഥാന അവാർഡിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള അവാർഡ് നേടിയ ആളാണ് ബിന്ദു പണിക്കർ. 1998-ൽ വിവാഹിതയായ ബിന്ദു, 2003-ൽ ഭർത്താവ് ബിജുവിന്റെ മരണത്തിന് ശേഷം മകൾ മാത്രമായിരുന്നു കൂട്ട്.

എന്നാൽ 2009-ൽ ബിന്ദു പണിക്കർ നടൻ സായികുമാറിന്റെ കല്യാണം കഴിച്ചു. മകൾ കല്യാണിയുടെ സമ്മതത്തോടെ ആയിരുന്നു വിവാഹം. കല്യാണിയുടെ അഭിനയത്തിലേക്കുള്ള വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. കല്യാണി സോഷ്യൽ മീഡിയകളിൽ സജീവമാണ്. കല്യാണിയുടെ ടിക് ടോക്ക് വിഡീയോസിനെല്ലാം ഗംഭീരാഭിപ്രായമാണ് ലഭിക്കാറുള്ളത്.

അമ്മ ചെയ്ത കഥാപാത്രങ്ങൾ ടിക് ടോക്ക് ചെയ്‍ത ശേഷമാണ് കല്യാണിക്ക് ആരാധകർ കൂടിയത്. അമ്മ ബിന്ദുവിനൊപ്പവും കല്യാണി ടിക് ടോക് ചെയ്‌തിട്ടുണ്ട്‌. അമ്മേയെക്കാൾ വലിയ നടിയാകുമെന്ന് നിരവധി ആരാധകർ വിഡിയോസിൽ കമന്റ് ഇടാറുണ്ട്. സിനിമയിൽ ഉടൻ അഭിനയിക്കുമെന്ന് സൂചനകളാണ് വിഡിയോസിൽ നിന്ന് മനസ്സിലാകുന്നത്.

CATEGORIES
TAGS