5 ദിവസംകൊണ്ട് ആ വീഡിയോ കണ്ടത് ഒരു മില്യൺ ആളുകൾ – അനുസിത്താരയുടെ വീഡിയോ വൈറൽ
മലയാളത്തിലിന്റെ സ്വന്തം ഭാഗ്യ നായികാ സിനിമയിൽ അഭിനയം മാത്രമല്ല നർത്തകി എന്ന നിലയിലും കഴിവ് തെളിയിച്ച താരമാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഒരു ഇന്ത്യൻ പ്രണയകഥയിലൂടെയാണ് അനുസിത്താര പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ചത്. മമ്മൂട്ടി നായകനായ മാമാങ്കമാണ് അനുസിത്താരയുടെ അവസാനറീലീസ് ചിത്രം.
100 കോടി ക്ലബിൽ കയറി സിനിമയെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പറയുന്നത്. ലോക്ക് ഡൗൺ ആയതുകൊണ്ട് തന്നെ ഇപ്പോൾ സിനിമ ഷൂട്ടിംഗ് ഒന്നും തന്നെയില്ല. ആ അവസരത്തിൽ ഒരു പുതിയ പരിപാടി തുടങ്ങിയിരിക്കുകയാണ് പ്രിയതാരം അനുസിത്താര. ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് തന്നെ അത് ഗംഭീരവിജയമായി തീരുകയും ചെയ്തു.
അനു സിത്താര എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരിക്കുകയാണ് താരം. സന്തോഷകരമായ കാര്യം എന്താണെന്ന് വച്ചാൽ. ആദ്യ വീഡിയോ തന്നെ 5 ദിവസംകൊണ്ട് ഒരു മില്യൺ കാഴ്ചക്കാർ സ്വന്തമാക്കി. ആദ്യ വിഡിയോയിൽ തന്റെ ഉപ്പാന്റെ ഉമ്മയുമായി വിഡിയോയിൽ എത്തിയിരിക്കുകയാണ് താരം.
‘എന്റെ ഉമ്മാന്റെ താളിപ്പ്’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ ഏറ്റെടുത്ത ആരാധകർ നിരവധി നല്ല അഭിപ്രായങ്ങൾ കമന്റിലൂടെ നൽകി. ഉമ്മാക്ക് പുറമേ അനിയത്തിയും ഇടയ്ക്ക് വിഡിയോയിൽ വരുന്നുണ്ട്. അനിയത്തിയുടെ പാട്ടും ഉമ്മാന്റെ താളിച്ച കറിയും ഗംഭീരമായെന്ന് ആരാധകരുടെ അഭിപ്രായം.