പ്രണവ് മാത്രമല്ല, മോഹൻലാലിൻറെ മകളും ആക്ഷനിൽ വേറെ ലെവൽ..!! വിസ്മയയുടെ വീഡിയോ വൈറൽ

പ്രണവ് മാത്രമല്ല, മോഹൻലാലിൻറെ മകളും ആക്ഷനിൽ വേറെ ലെവൽ..!! വിസ്മയയുടെ വീഡിയോ വൈറൽ

ഇന്ത്യയിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ് മലയാളത്തിന്റെ സ്വന്തം മോഹൻലാൽ. മോഹൻലാൽ നായകനാകുന്ന മലയാളത്തിലെ ഏറ്റവും ബിഗ് ബഡ്ജറ്റ് സിനിമ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമ റിലീസിന് ഇരിക്കെ ആണ് കൊറോണ വ്യാപനമുണ്ടായത്. അതെ തുടർന്ന് സിനിമയുടെ റിലീസ് മാറ്റുകയും ലോക്ക് ഡൗൺ കാരണം മറ്റുഷൂട്ടുകൾ എല്ലാം നിർത്തുകയും ചെയ്തു.

മോഹൻലാലിൻറെ മകൻ പ്രണവും അഭിനയത്തിൽ ശ്രദ്ധകൊടുത്തിരിക്കുകയാണ്. ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ സിനിമകളിൽ നായകനായി പ്രണവ് തിളങ്ങി. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയത്തിൽ പ്രണവാണ് നായകൻ. ആ സിനിമയും റിലീസ് ഒരുങ്ങിയിരിക്കുകയാണ്.

ഇപ്പോൾ വിസ്മയ പറ്റിയുള്ള വാർത്തകളാണ് ആരാധകർ കൂടുതലായി തിരയുന്നത്. വിസ്മയ സിനിമയിലേക്ക് വരുമോ അതോ വേറെ മേഖലയിൽ ശ്രദ്ധകൊടുക്കുമോ എന്നൊക്കെ ആരാധകർ ചോദിക്കുന്നുണ്ട്. അടുത്തിടെ വിസ്മയ എഴുതിയ ഒരു പുസ്‌തകത്തിലൂടെ താരപുത്രിയുടെ ഉള്ളിലെ കലാകാരിയെ ജനങ്ങൾ തിരിച്ചറിഞ്ഞത്.

എഴുതിക്കാരി മാത്രമല്ല അച്ഛനെയും ചേട്ടനെയും പോലെ ആക്ഷൻ രംഗങ്ങളിലും തനിക്കും അത് വഴങ്ങും എന്ന് തെളിയിച്ചിരിക്കുകയാണ് വിസ്മയ. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ച വീഡിയോയിലാണ് ഇങ്ങനെയൊരു കഴിവ് കൂടിയുണ്ടെന്ന് തെളിഞ്ഞത്. തായ്‌ലൻഡിലെ ആയോധനകല പരിശീലിക്കുന്ന വിഡിയോയാണ് പങ്കുവച്ചത്.

CATEGORIES
TAGS