2019-ൽ പ്രേക്ഷകർ ആഘോഷമാക്കിയ താരവിവാഹങ്ങൾ..!! അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ

2019-ൽ പ്രേക്ഷകർ ആഘോഷമാക്കിയ താരവിവാഹങ്ങൾ..!! അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ

2019ല്‍ പ്രേക്ഷകര്‍ ആഘോഷമാക്കിയ താരവിവാഹങ്ങളിലേക്ക് ഒന്നുപോയി നോക്കിയാലോ…?? താരസമ്പന്നമായി ഈ വര്‍ഷം നിരവധി വിവാഹങ്ങളാണ് മലയാളത്തില്‍ നടന്നത്. അവരില്‍ ചിലരുടെ വിശേഷങ്ങളിതാ.. മലയാളത്തിന്റെ അമ്പിളിക്കല ജഗതി ശ്രീകുമാറിന്റെ മകളും അവതാരകയും നടിയുമായ ശ്രീലക്ഷ്മിയുടെ വിവാഹാണ് ഏറ്റവും ഒടുവിലായി നടന്ന താരവിവാഹം. മുംബൈയില്‍ കൊമേഴ്‌സ്യല്‍ പൈലറ്റായ ജിജിന്‍ ജഹാംഗീര്‍ ആണ് ശ്രീലക്ഷ്മിയെ താലി ചാര്‍ത്തിയത്.

ഈ വര്‍ഷം ആദ്യം വിവാഹം ചെയതത് യുവതാരം സണ്ണി വെയിനാണ്. കോഴിക്കോട് സ്വദേശിനി രഞ്ജിനിയെ ആണ് താരം ജീവിത സഖിയാക്കിയത്.

വിവാദങ്ങള്‍ സൃഷ്ടിച്ച വിവാഹങ്ങളും 2019ല്‍ അരങ്ങേറിയിരുന്നു. അതില്‍ ഒന്നാണ് അമ്പിളി ദേവിയുടേത്. സീരിയല്‍ രംഗത്ത് പ്രമുഖതാരമായ ആദിത്യനെയാണ് അമ്പിളി വിവാഹം ചെയ്തത്. ഇരുവര്‍ക്കും ഇപ്പോള്‍ ഒരു കുഞ്ഞ് പിറന്നിട്ടുണ്ട്. നടന്‍ രാജന്‍ പി ദേവിന്റെ മകനും നടനുമായ ഉണ്ണി പി ദേവിന്റെ വിവാഹവും ഈ വര്‍ഷമാണ് നടന്നത്.

ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായി എത്തിയ പേര്‍ളിയും ശ്രീനിഷും ഒന്നിച്ചത് വലിയ വാര്‍ത്തയായിരുന്നു. നിരവധി ഊഹാപോഹങ്ങള്‍ക്കൊടുവിലാണ് താരങ്ങള്‍ വിവാഹിതരായത്. പ്രേക്ഷകര്‍ ഇരുവരുടെയും പ്രണയം വെറും അഭിനയമായിരുന്നു എന്ന് ആരോപിച്ച് ഒടുവില്‍ ഏവരേയും അമ്പരപ്പിച്ചാണ് താരങ്ങള്‍ വിവാഹം ചെയ്തത്.

അടുത്ത് തന്നെ വിവാഹിതയാകുമെന്ന് വെളിപ്പെടുത്തിയത് നടി ഭാമയാണ്. വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമാണ് ഭാമയുടേത്. തിയതി വ്യക്തമാക്കിയിട്ടില്ലെങ്കിലും അടുത്ത ജനുവരിയില്‍ വിവാഹം നടക്കുമെന്ന് ഭാമ അറിയിച്ചിട്ടുണ്ട്.

CATEGORIES
TAGS

COMMENTS