Search

സിനിമ നടിയാണെന്ന് പറയുന്നതിൽ ഏറ്റവും അഭിമാനം ഭർത്താവിന്..!! മനസ് തുറന്ന് നവ്യ

രഞ്ജിത്ത് സംവിധാനം ചെയ്ത് പൃഥ്വിരാജും നവ്യാനായരും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമാണ് നന്ദനം. ചിത്രം പുറത്തിറങ്ങി ആറു വര്‍ഷം പിന്നിട്ടിട്ടും ”ഞാന്‍ മാത്രമേ കണ്ടുള്ളൂ” എന്ന ഹിറ്റ് ഡയലോഗുകള്‍ ആരാധകര്‍ ഇപ്പോഴും ഓര്‍ക്കാന്‍ കാരണം ബാലമണിയായി നവ്യ നടത്തിയ മികവുറ്റ പ്രകടനമാണ്.

വിവാഹത്തിന് ശേഷം നവ്യ അഭിനയരംഗത്ത് നിന്ന് വിട്ടു നിന്നിരുന്നു. ഇപ്പോഴിതാ വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തി എന്ന ചിത്രത്തിലൂടെ താരം വീണ്ടും തിരിച്ചുവരവ് നടത്തുകയാണ്.

ഭര്‍ത്താവ് സന്തോഷ് ആണ് തനിക്ക് കരീയറില്‍ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് തരാറുള്ളതെന്നും സിനിമയെക്കുറിച്ച് അദ്ദേഹത്തിന് ആദ്യം വ്യക്തമായ ധാരണ ഇല്ലായിരുന്നുവെന്നും പിന്നീട് താനാണ് എല്ലാം മാറ്റിയെടുത്തതെന്നും നവ്യ പറയുന്നു. നവ്യയ്ക്കും സന്തോഷിനും ഒരു മകനാണ് ഉള്ളത്.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നവ്യ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താന്‍ സിനിമ നടിയാണ് എന്ന് പറയുന്നതില്‍ ഏറ്റവും അഭിമാനിക്കുന്ന ഭര്‍ത്താവ് സന്തോഷ് ആണെന്നാണ് താരം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞത്.

CATEGORIES
TAGS
NEWER POSTഎന്തടിസ്ഥനത്തിലാണ് തട്ടിപ്പാണ് എന്ന് ബോധ്യപ്പെട്ടത്..!! തെളിവുകൾ നിരത്തി ആഷിഖ് അബു

COMMENTS