സിനിമ നടിയാകാൻ അല്ല ഞാൻ ശരീരഭാരം കുറച്ചത്..!! മനസ് തുറന്ന് കല്യാണി പ്രിയദർശൻ
അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ കല്യാണി പ്രിയദര്‍ശന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. ഒറ്റ ചിത്രം കൊണ്ടാണ് താരം ആരാധകരുടെ ഹൃദയത്തില്‍ കയറിക്കൂടിയത്.
തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു കല്യാണി പ്രിയദര്‍ശന്‍ തെന്നിന്ത്യയിലെ തിരക്കുള്ള നടിയായി മാറിയത്. താരത്തിന്റെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ മലയാള ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ്. ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പ്രണവ് നായകനായി എത്തുന്ന ഹൃദയവും താരത്തിന്റെ പുതിയ പ്രൊജക്ട് ആണ്.
വരനെ ആവശ്യമുണ്ട് എന്ന ചിത്രം പുറത്തിറങ്ങിയ ശേഷം താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത് നിരവധി പോസിറ്റീവായ അഭിപ്രായങ്ങളാണ്. ഇപ്പോഴിതാ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം ശരീര ഭാരം കുറച്ചത് എന്തിന് വേണ്ടിയായിരുന്നുവെന്ന് തുറന്നിരിക്കുകയാണ്.
സിനിമയുടെ ഭാഗമായി പ്രവര്‍ത്തിക്കുമ്പോഴാണ് ആദ്യം ശരീരഭാരം കുറയ്ക്കാന്‍ തീരുമാനിച്ചത്. ഒരിക്കലും അതൊരു നടിയാകാന്‍ വേണ്ടി ആയിരുന്നില്ല. ഇപ്പോള്‍ ശ്രദ്ധ മുഴുവന്‍ അഭിനയത്തില്‍ ആണെന്നും താരം തുറന്നുപറഞ്ഞു.