സംവിധായകന്റെ പണി ചെരയ്ക്കൽ അല്ല!! നടി പാർവതിക്ക് എതിരെ തുറന്നടിച്ച് ശാന്തിവിള ദിനേശ്
ഇപ്പോൾ മലയാളം ഫിലിം ഇൻഡസ്ട്രിയിൽ ഏറ്റവും നന്നായി അഭിനയിക്കുന്ന നടിമാരിൽ ഒരാളാണ് പാർവതി. ഒരു തരത്തിൽ ലേഡി സൂപ്പർസ്റ്റാർ എന്ന് തന്നെ അറിയാം. സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ തുറന്നു കാട്ടുന്ന ഡബ്ലിയു.സി.സിയുടെ മുൻപന്തിയിൽ നിൽക്കുന്ന താരങ്ങളിൽ ഒരാളാണ് പാർവതി. അതുകൊണ്ട് തന്നെ പല വിവാദങ്ങളിൽ ചെന്നുപ്പെട്ട താരം പലപ്പോഴും സൈബർ അക്രമങ്ങൾക്ക് ഇരയായിട്ടുണ്ട്.
സ്ത്രീകഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകുന്ന ചിത്രങ്ങളിൽ താരം കൂടുതൽ ഇപ്പോൾ അഭിനയിക്കുന്നത്. മഞ്ജു വാര്യർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി കൂടിയാണ് പാർവതി. വർഷങ്ങൾ കൊണ്ട് തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് പാർവതി. ഇപ്പോഴിതാ താരത്തിന് എതിരെ രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്.
പാർവതി അഭിനയിക്കുന്ന സിനിമകളിൽ താരമാണ് എന്താണ് അഭിനയിക്കേണ്ടതെന്ന് തീരുമാനിക്കുന്നതെന്ന് പറഞ്ഞിരുന്നു. എന്നാൽ ശാന്തിവിള ദിനേശ് ഇതിനെ ശക്താമായി എതിർത്ത് രംഗത്ത് വന്നിരിക്കുകയാണ്. തന്റെ പടത്തിലാണ് അങ്ങനെ പറഞ്ഞിരുന്നതെങ്കിൽ ശരിയാക്കി കൊടുത്തേനെ എന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങൾ സംവിധായകർ പിന്നെന്തിനാ ചെരയ്ക്കാന്‍ വന്നതാണോ എന്നും, നടിമാർ അല്ലേലും ഒരു സിനിമയിലും വിലയിലെന്നും ശാന്തിവിള അവഹേളിച്ച് പറഞ്ഞു.
അഭിനേതാക്കളുടെ അഹങ്കാരം നിർത്തിയാൽ മാത്രമേ മലയാള സിനിമ നന്നാക്കൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പാർവതിയും ടേക്ക് ഓഫ് സിനിമയുടെ സംവിധായകനും തമ്മിൽ ഈ കഴിഞ്ഞ നാളുകളിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. സംവിധയകൻ പാർവതിക്ക് എതിരെ സംസാരിച്ചിരുന്നു. ഉയരെയുടെ സംവിധായകനും പാർവതിക്ക് എതിരെ തുറന്നടിച്ചിരുന്നു.