വ്യാജ ചിത്രങ്ങളും വീഡിയോസും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു..!! ഡി.ജി.പിക്ക് പരാതി നൽകി നടി ജൂഹി

വ്യാജ ചിത്രങ്ങളും വീഡിയോസും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു..!! ഡി.ജി.പിക്ക് പരാതി നൽകി നടി ജൂഹി

ഉപ്പും മുളകും എന്ന സീരിയലിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് നടി ജൂഹി റുസ്തഗി. ഉപ്പും മുളകിലെയും അഭിനയംകൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ പെട്ടന്ന് തന്നെ സ്ഥാനംപിടിച്ച താരം ലച്ചു എന്ന കഥാപാത്രത്തിന്റെ പേരിലാണ് അറിയപ്പെടാറുള്ളത്. ആരാധകർ പോലും താരത്തെ ലച്ചുവെന്നാണ് വിളിക്കുന്നത്.

എന്നാൽ പെട്ടന്ന് ഒരു ദിവസം താരം ഉപ്പും മുളകിലും നിന്ന് പിന്മാറുന്നുവെന്ന വാർത്ത ആരാധകർക്കും പ്രേക്ഷകർക്കും ഞെട്ടൽ ഉണ്ടാക്കിയിരുന്നു. പഠനകാര്യങ്ങളിൽ ശ്രദ്ധകൊടുക്കാൻ അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുന്നവെന്നാണ് ജൂഹി പറഞ്ഞത്. 1000 എപ്പിസോഡ് പൂർത്തിയാക്കിയ ഉപ്പും മുളകും റേറ്റിംഗിൽ മുൻപന്തിയിലാണ്.

ലച്ചുവെന്ന കഥാപാത്രത്തിന്റെ വിവാഹം ഗംഭീരമായി ഷൂട്ട് ചെയ്തിരുന്നു. അത് സംരക്ഷണം ചെയ്തുടനെ ആയിരുന്നു താരം സീരിയലിൽ നിന്നും പിൻമാറിയത്. ഇപ്പോഴിതാ ജൂഹിയുമായി ബന്ധപ്പെട്ട വേറെയൊരു വാർത്ത വന്നിരിക്കുകയാണ്.

കഴിഞ്ഞ കുറച്ചു ദിവസമായി തന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ മോശമായ വ്യാ.ജ പ്രചരണം നടക്കുന്നതായി താരം ചൂണ്ടിക്കാണിച്ചുകൊണ്ട് ഡി.ജി.പിക്ക് പരാതി നൽകിയിരിക്കുന്നു. ഇത്തരം പ്രചരണങ്ങൾ തികച്ചും വാസ്തവവിരുദ്ധമാണെന്നും തന്നെ വ്യക്തിഹ.ത്യ ചെയ്യാൻ ചില കുബുദ്ധികൾ നടത്തുന്നതാണെന്നും താരം തുറന്നടിച്ചു.

പൊലീസിന്റെ സഹായത്തോട് ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയ.മത്തിന് മുന്നിൽ കൊണ്ടുവരുമെന്നും താരം കുറിച്ചു. എല്ലാവരുടെയും സ്നേഹം പിന്തുണയും എപ്പോഴും ഉണ്ടാകണമെന്ന് പ്രതീക്ഷിക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു. പരിചയക്കാർ സ്ക്രീൻഷോട്ട് അയച്ചപ്പോളാണ് താരം കാര്യം അറിയുന്നതെന്നും ജൂഹി കുറിച്ചു.

CATEGORIES
TAGS