വേഷത്തിലും സ്വകാര്യ കാര്യങ്ങളിലും സദാചാരം കലർത്തുന്നവരോട് ഒന്നേ പറയാനുള്ളൂ..!! അമേയ മാത്യു
കരിക്ക് വെബ് സീരീസിലൂടെ പ്രിയങ്കരിയായ താരം അമേയ മാത്യുവിന്റെ പുതിയ ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തേരാപാരയ്ക്ക് ശേഷം നിരവധി അവസരങ്ങളാണ് താരത്തിന് തുറന്നു വന്നത്. സോഷ്യൽ മീഡിയയിലെ ഹിറ്റ് വീഡിയോകളുടെ ഭാഗമാകാൻ താരത്തിന് വേഗം സാധിച്ചു.
തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്നും എംഎ ലിറ്ററേച്ചർ പൂർത്തിയാക്കിയ അമേയ അമൃത ടിവിയിലെ ഒരു പരിപാടിയിലൂടെയാണ് കലാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം കരിക്ക് വെബ് സീരീസ് പുറത്തിറങ്ങിയ ശേഷം താരത്തിനെ ഗ്ലാമറസ് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
താരത്തിന്റെ വസ്ത്രധാരണത്തിനെതിരെ നിരവധി മോശം അഭിപ്രായങ്ങളാണ് അടുത്തിടെ ഉയർന്നു വന്നത്. അതിനെല്ലാം തക്കതായ മറുപടിയും താരം നൽകാറുണ്ട്. ഇപ്പോൾ വീണ്ടും ഗ്ലാമറസ് വേഷത്തിൽ എത്തിയ താരം ചിത്രത്തിന് നൽകിയ അടിക്കുറിപ്പ് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ക്യാപ്ഷൻ ഇങ്ങനെ: അന്യന്റെ വേഷത്തിലും സ്വകാര്യ കാര്യങ്ങളിലും ആവശ്യമില്ലാതെ സദാചാരം കലർത്തുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ.. ജസ്റ്റ് മൈൻഡ് യുവർ ഓൺ ബിസിനസ്.!!