രജിത് നല്ല അധ്യാപകനും നല്ല വ്യക്തിയുമാണ് പക്ഷെ..!! ജയിലിൽ നിന്ന് ആര്യയും ജസ്ലയും
ഏഷ്യാനെറ്റിലെ ജനപ്രിയ ഷോയായ ബിഗ് ബോസ് സര്‍പ്രൈസുകളോടെ മുന്നേറുകയാണ്. സിനിമയിലും മിനി സ്‌ക്രീനീനുമായി പ്രേക്ഷകര്‍ക്ക് സുപരിചിതമായ താരങ്ങളാണ് ഷോയില്‍ മത്സാര്‍ത്ഥികളായി എത്തിയത്. 40 ദിവസം പിന്നിട്ടുമ്പോൾ അപ്രതീക്ഷിതമായ സംഭവങ്ങളാണ് ഹൗസില്‍ നടക്കുന്നത്.
ഷോ തുടങ്ങിയ നാൾ മുതൽ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ മത്സരാര്‍ഥിയായിരുന്നു ഡോ. രജിത്കുമാർ. ഇന്നലെ നടന്ന ഇവിക്ഷനിൽ പുറത്തു പോയത് പ്രദീപ് ആയിരുന്നു. ഇന്നത്തെ നോമിനേഷൻ പ്രക്രിയയിൽ മറ്റു മത്സരാർത്ഥികൾ രജിത്തിനെ നോമിനേറ്റ് ചെയ്യാൻ ആണ് സാധ്യത എന്നാണ് ആരാധകർ പറയുന്നത്.
പുറത്ത് രജിത്തിനെ കുറ്റം പറഞ്ഞ് ആര്യയും ജസ്‌ലയും ജയിലിനകത്ത് അദ്ദേഹത്തിന്റെ ഗുണഗണങ്ങളെ പരാമർശിക്കുന്ന വീഡിയോ ആണ് ഇന്ന് പുറത്തുവിട്ടിരിക്കുന്നത്. അദ്ദേഹത്തിന് വിദ്യാഭ്യാസം മാത്രമെ ഉള്ളുവെന്നും വ്യക്തിബന്ധങ്ങളും ആത്മബന്ധങ്ങളും കാത്തു സൂക്ഷിക്കാൻ അറിയാത്ത ആളാണെന്നും ആര്യ കുറ്റപ്പെടുത്തുന്നുണ്ട്.
കണ്ണുരോഗത്തെ തുടര്‍ന്ന് ഷോയിൽ മത്സരാര്‍ത്ഥികളെ വിദഗ്ത ചികിത്സയ്ക്കായി വീട്ടിലേക്ക് അയച്ചിരുന്നു. നാല്പതാം ദിവസം കടുത്ത നടുവേദനയെ ത്തുടര്‍ന്ന് പവന്‍ ഷോയില്‍ സ്വയം പിന്‍വാങ്ങിയത് ആരാധകരെ ഞെട്ടിച്ചിരുന്നു.