മിഴികളിൽ സംഗീതവും സൗന്ദര്യവും..!! ആരാധകരെ അമ്പരപ്പിച്ച് അഭയ
മലയാളത്തിലെയും തെന്നിന്ത്യയുടേയും പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ഗോപി സുന്ദറും പ്രിയസഖി അഭയ ഹിരണ്‍മയിയും. സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും സന്തോഷനിമിഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്. ഗോപി സുന്ദറിന്റെ ഈണത്തില്‍ പിറന്ന എല്ലാഗാനങ്ങളും ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറ്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ഗായകി അഭയ ഹിരണ്‍മയി പുതിയ ഫോട്ടോഷൂട്ട് ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ്. രാഞ്ജിയാണെന്നും അവളുടെ കഥകള്‍ എന്നും യഥാര്‍ത്ഥമാണ് എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്.
പോസ്റ്റ് ചെയ്ത് ചുരുങ്ങിയ സമയത്തിനുള്ളില്ഡ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. സെലിബ്രിറ്റീസ് അടക്കമുള്ളവര്‍ ചിത്രത്തിന് കമന്റുകള്‍ നല്‍കിയിട്ടുണ്ട്. ഇരുവരുടേയും സുന്ദര നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
ഗോപി സുന്ദറിന്റെ സംഗീതത്തില്‍ ഹിരണ്‍മയി 2 കണ്‍ട്രീസ്, ജെയിംസ് ആന്റ ആലീസ്, സത്യ, ഗൂഢാലോചന, നാക്കു പെന്റ നാക്കു ടാക, വിശ്വാസം അതല്ലേ എല്ലാം എന്നീ ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.