Search

മഞ്ഞക്കിളിയെ പോലെ അതിസുന്ദരി; നടി സാധിക വേണുഗോപാലിന്റെ പുതിയ ഫോട്ടോഷൂട്ട് വൈറൽ

ഗ്ലാമറസ് വേഷങ്ങളിൽ തിളങ്ങുന്ന താരമാണ് നടി സാധിക വേണുഗോപാൽ. താരത്തിന്റെ ചില ഫോട്ടോഷൂട്ടുകൾ വൈറലാകുന്നതിനോടൊപ്പം ചില വിവാദങ്ങളിലും താരം ചെന്നുപ്പെടാറുണ്ട്. കൊറോണയുമായി ബന്ധപ്പെട്ട് അടുത്തിടെ താരം ഇട്ടയൊരു പോസ്റ്റ് വിവാദമായിരുന്നു. തെറ്റായ കാര്യങ്ങളായിരുന്നു താരം പങ്കുവച്ചത്.

ചില വിഷയങ്ങളിൽ വ്യക്തമായ നിലപാടുകൾ ഉള്ള വ്യക്തി കൂടിയാണ് സാധിക. സോഷ്യൽ മീഡിയയിൽ താരം നേരിടുന്ന സൈബർ അക്രമങ്ങൾക്ക് എതിരെ താരം തുറന്നടിക്കാറുണ്ട്. അതുകൊണ്ട് തന്നെ വിവാദങ്ങൾ ഒഴിയാത്ത ഒരു നടി കൂടിയാണ് സാധിക. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

അജിത് കെ.കെ എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ്. മഞ്ഞ നിറത്തിലുള്ള വസ്ത്രം അണിഞ്ഞ സാധിക കൂടുതൽ സുന്ദരിയായിരിക്കുന്നവെന്നാണ് ആരാധകരുടെ കമന്റ്. ചിലർ മഞ്ഞക്കിളിയെ പോലെ അതിസുന്ദരി യായിരിക്കുന്നവെന്നും പറയുന്നുണ്ട്.

ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക സിനിമയിലേക്ക് വരുന്നത്. ഷോർട്ട് ഫിലിമുകളിലും സീരിയലുകളിലും താരം ഇപ്പോൾ സജീവമാണ്. നേരത്തെ ചില ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ താരം നടത്തിയിട്ടുണ്ട്.

CATEGORIES
TAGS
OLDER POSTആദ്യരാത്രി കഴിഞ്ഞ് ചായയുമായി സംയുക്ത വന്നു; രസകരമായ സംഭവം ആരാധകരോട് പങ്കുവച്ച് ബിജു മേനോൻ