ബീച്ച് ശരിക്കും മിസ്സ് ചെയ്യുന്നുണ്ട്, കൊറോണയെ നോക്കുന്ന ഞാൻ..!! നടി എവെലിന്റെ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

രാജ്യത്ത് കൊറോണയെ നേരിടാനായി ജനങ്ങളെല്ലാം വിട്ടിലിരിക്കുകയാണ്. രാജ്യത്ത് 21 ദിവസം ലോക്ക് ഡൗണ്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങള്‍ സഹകരിക്കണമെന്നും വൈറസ് സമൂഹവ്യാപനം തടയാനുമാണ് ഈ നിര്‍ദ്ദേശം.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ രസകരമായൊരു പോസ്റ്റുമായെത്തിയിരിക്കുകയാണ് ബോളിവുഡ് താരം എവെലിന്‍ ശര്‍മ. താരത്തിന്റെ പോസ്റ്റ് വളരെ ചുരുങ്ങിയ സമയംകൊണ്ടാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ദ നേടിയത്.

കൊറോണയെ നോക്കുന്ന ഞാന്‍ എന്ന ക്യാപ്ഷനോടെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഗ്ലമാര്‍ ലുക്കിലുള്ള താരത്തിന്റെ ചിത്രത്തിന് നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ക്വാറന്റൈനിന്റെ ഏഴാം നാളും താരം പങ്കുവച്ചിട്ടുണ്ട്.

കൊറോണയെ നേരിടാന്‍ സ്വയം ഐസൊലേറ്റ് ചെയ്യണമെന്നും താന്‍ ബീച്ച് വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് ബീച്ചില്‍ കിടക്കുന്ന ചിത്രവും താരം പങ്കുവച്ചിരുന്നു. ബീച്ചിലെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ചുരുങ്ങിയ സമയം കൊണ്ട് വൈറലായി മാറിയിരുന്നു. പ്രഭാസ് നായകനായി എത്തിയ സാഹോയായിരുന്നു എവെലിന്റെ അവസാന ചിത്രം.

CATEGORIES
TAGS