പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ, വീട്ടിലിരിക്കുന്ന ഞങ്ങൾ എന്ത് തെറ്റ് ചെയ്തു..!! മഞ്ജുവിന്റെ കുടുംബം

ഏഷ്യാനെറ്റില്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ജനപ്രിയ ഷോയാണ് ബിഗ് ബോസ് സീസണ്‍ 2. ഷോ 40 ദിവസം പിന്നിട്ടുകഴിഞ്ഞപ്പോള്‍ നടക്കുന്നത് അപ്രതീക്ഷിതമായ സംഭവങ്ങളാണ്. മത്സരാര്‍ത്ഥികളുടെ ആര്‍മികള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി രംഗത്തുണ്ട്.

ഇപ്പോഴിതാ മഞ്ജു പത്രോസ് എന്ന മത്സരാര്‍ത്ഥിയുടെ കുടുംബം സൈബര്‍ ആക്രമണത്തിന് ഇരയാകുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. മഞ്ജുവും സുഹൃത്തും ചേര്‍ന്ന് നടത്തുന്ന യൂട്യൂബ് ചാനലില്‍ കൂടിയാണ് മഞ്ജുവിന്റെ കുടുംബം ഈ തുറന്നുപറച്ചില്‍ നടത്തിയിരിക്കുന്നത്.

മഞ്ജു അവിടെ നടത്തുന്നത് ഒരു ഗെയിം ഗെയിം അല്ലെന്നും അവളുടെ സ്വഭാവം മാത്രമാണെന്നും അനീതി കണ്ടാല്‍ പ്രതികരിക്കുമെന്നും കുടുംബം പറയുന്നു. മഞ്ജു പറയുന്ന ഓരോ കാര്യങ്ങളും സൈബര്‍ ആക്രമണത്തിലേക്ക് എത്തുകയാണെന്നും കുടുംബം തുറന്നുപറഞ്ഞു.

ഷോലെ മറ്റുചില മത്സരാര്‍ഥികളുടെ ഫാന്‍സുകാര്‍ പല വ്യാജവാര്‍ത്തകളും പുറത്തുവിടുന്നുണ്ടെന്നും തങ്ങളുടെ കുടുംബത്തെ എത്രമാത്രം ബാധിക്കും എന്ന് മനസിലാക്കണമെന്നും കുടുംബം വെളിപ്പെടുത്തി. മഞ്ജുവും ഭർത്താവും ബന്ധം വേർപിരിയുന്നവെന്ന് വരെ ആളുകൾ പറഞ്ഞുണ്ടാക്കി. പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്ന് മഞ്ജുവിന്റെ അമ്മ പറഞ്ഞു.

CATEGORIES
TAGS
NEWER POST‘ചേട്ടനെ കല്യാണം കഴിക്കാൻ താൽപര്യം ഇല്ല..’ – കല്യാണം കഴിച്ചതാണോ എന്ന ചോദ്യത്തിന് നിഖിലയുടെ മറുപടി..!!

COMMENTS