പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ കല്യാണം കഴിച്ചതുകൊണ്ട് ആരോഗ്യമുള്ള അമ്മുമ്മയായി നടക്കാൻ പറ്റുന്നു – നിഷ സാരംഗ്
ഉപ്പും മുളകും എന്ന ഒറ്റ സീരിയൽ കൊണ്ട് പ്രേക്ഷരുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് നിഷ സാരംഗ്. ഉപ്പും മുളകിലെ നീലു ‘അമ്മ അത്രയും പ്രിയങ്കരിയാണ് മലയാളികൾക്ക്. ഒരുപക്ഷേ നിഷയുടെ ജീവിതം മാറ്റിമറച്ചത് നീലു എന്ന കഥാപാത്രമാണ്. നിഷ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ ഇന്റർവ്യൂയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
ഉപ്പും മുളകിലെ പാറുകുട്ടിയെ എല്ലാവർക്കും അറിയാം. പാറുകുട്ടിയെ പോലെയൊരു കുഞ്ഞു വാവ നിഷയുടെ വീട്ടിലുമുണ്ട്. നിഷയുടെ മൂത്തമകളുടെ മകനാണ് അത്. റയാൻ എന്നാണു കൊച്ചുമകന്റെ പേര്. അവനെക്കുറിച്ച് പറയുമ്പോൾ നിഷയ്ക്ക് നൂറുനാവാണ്.
നിഷാ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ വിവാഹം കഴിച്ചിരുന്നു. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ തൊട്ട് കല്യാണാലോചനകൾ ഉണ്ടായെന്ന് നിഷ നേരത്തെ പറഞ്ഞിരുന്നു. തന്റെ അച്ഛന്റെ ആഗ്രഹമായിരുന്നു നേരത്തെ കല്യാണം കഴിക്കണമെന്ന് നിഷ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
നിഷയുടെ അച്ഛന്റെ മൂത്തപെങ്ങളുടെ മകനായാണ് നിഷ വിവാഹം ചെയ്തത്. രണ്ട് കുട്ടികളാണ് ഇവർക്കുള്ളത്. എന്നാൽ നിഷയും ഭർത്താവും ബന്ധം വേർപിരിഞ്ഞിരുന്നു. “നേരത്തെ വിവാഹം ചെയ്തതുകൊണ്ട് ആരോഗ്യമുള്ള ഒരു അമ്മുമ്മയായിട്ട് നടക്കാൻ പറ്റിയെന്ന് നിഷ പറഞ്ഞു. വയസ്സായ സമയത്താണ് കൊച്ചുമകൾ ഉണ്ടായതെങ്കിൽ എടുത്തു നടക്കാൻ പോലും പറ്റില്ലാലോ.. നിഷ കൂട്ടിച്ചേർത്തു.