നിവിൻ പൊളിയുടെ നായികയാകേണ്ടിയിരുന്നത് റിമി ടോമി; ആ കഥാപാത്രം ഉപേക്ഷിക്കാൻ കാരണം വെളിപ്പെടുത്തി റിമി

മലയാളത്തിൽ യുവനടന്മാരിൽ ഏറ്റവും കൂടുതൽ ഹിറ്റുകൾ ഉള്ള നടനാണ് നിവിൻ പൊളി. ഇപ്പോഴുള്ള നായികമാരിൽ ഒരുപാട് പേർ നിവിന്റെ നായികയാവാൻ ആഗ്രഹമുള്ളവരാണ്. എന്നാൽ മലയാളത്തിൽ ഒരു താരത്തിന് നിവിന്റെ നായികയായി അവസരം ലഭിച്ചിട്ടും അഭിനയിക്കാതെ ഇരുന്നു.

ആരാണെന്ന് അല്ലേ, ഗായികയും നടിയുമായി ഒക്കെ തിളങ്ങിയ റിമി ടോമിയാണ് ആ താരം. മീശ മാധവൻ എന്ന സിനിമയിലൂടെ ചലച്ചിത്രപിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ച റിമി പിന്നീട് അഭിനയത്തിലേക്കും തിരിഞ്ഞു. തിങ്കൾ മുതൽ വെള്ളി വരെ എന്ന സിനിമയിൽ ജയറാമിന്റെ നായികയായി വന്നത് റിമി ആയിരുന്നു. എന്നാൽ പിന്നീട് 1-2 സിനിമകൾക്ക് ശേഷം താരം അഭിനയം നിർത്തി.

ഇപ്പോഴിതാ ഏറ്റവും പുതിയ വാർത്ത റിമിയുമായി ബന്ധപ്പെട്ട വന്നിരിക്കുകയാണ്. നിവിൻ പൊളി നായകനായ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ‘1983’ എന്ന സിനിമയിൽ നായികാ വേഷം ചെയ്യാൻ ക്ഷണം ലഭിച്ചിരുന്നുവെന്ന് താരം പറഞ്ഞു. എന്നാൽ ആ സിനിമ താരം വേണ്ടന്ന് വക്കുകയും അതിന്റെ കാരണം ഇപ്പോൾ വെളിപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്.

ചിത്രത്തിൽ ആദ്യരാത്രി രംഗം ഉണ്ടായിരുന്നു, അതിൽ അഭിനയിക്കാൻ മടികൊണ്ടും 15 ദിവസത്തെ ഷൂട്ട് ഉണ്ടായതുകൊണ്ടുമാണ് ആ ചിത്രത്തിൽ അഭിനയിക്കാതെ ഇരുന്നതെന്ന് റിമി വെളിപ്പെടുത്തി. ആ സിനിമയിൽ ഏറ്റവും പൊട്ടിച്ചിരി ഉണർത്തിയ സീൻ ആദ്യരാത്രിയിലെ ആ രംഗമായിരുന്നു.

സച്ചിന്റെ ഫോട്ടോ ചൂണ്ടിക്കാണിക്കുമ്പോൾ, ഇതാരാണെന്ന് മറുപടി നൽകുന്ന നവവധുവിന്റെ ഡയലോഗ് തിയേറ്ററിൽ ചിരി ഉണർത്തിയതാണ്. സിനിമയിൽ ആ വേഷം ചെയ്തത് ശ്രിന്ദ ആയിരുന്നു. ആ വേഷത്തോട് മലയാളത്തിൽ ഏറെ തിരക്കുള്ള നടിയായി ശ്രിന്ദ മാറി.

CATEGORIES
TAGS
OLDER POSTശരിക്കും സൂപ്പർസ്റ്റാർ!! ചേരിയിലെ 200 കുടുംബങ്ങൾക്ക് ദിവസം 2 നേരം ഭക്ഷണം നൽകി നടി രാകുൽ പ്രീത് – കൈയടിച്ച് സോഷ്യൽ മീഡിയ