നായിക ആകാൻ വേണ്ടിയാണോ ഈ കഷ്ടപ്പാട് – നടി എസ്തറിന് സദാചാരവാദികളുടെ അശ്ലീല കമന്റ്!!

മോഹൻലാൽ നായകനായ മലയാള സിനിമയിൽ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറിയ ദൃശ്യം എന്ന സിനിമയിലെ കൊച്ചു കുട്ടിയെ അത്ര പെട്ടന്ന് മലയാളികൾ മറക്കില്ല. നടി എസ്തർ ആണ് ആ കഥാപാത്രം ചെയ്തത്.

ബാലതാരമായി വന്ന എസ്തർ ഉടൻ തന്നെ മലയാള സിനിമയിലെ നായികയായി മാറിയേക്കാം. ഇപ്പോഴിതാ താരം നടത്തിയ മേക്ക് ഓവർ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറലാണ്. എസ്തറിന്റെ ഫോട്ടോയുടെ താഴെ വരുന്ന കമന്റുകൾ വളരെ അശ്ലീലം നിറഞ്ഞതും സദാചാരം നിറഞ്ഞതുമാണ്.

നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ‘നായിക ആകാൻ വേണ്ടിയാണോ ഈ കഷ്ടപ്പാട്’, ‘ ഡ്രസ്സ്‌ കുറയുന്തോറും അവസരം കൂടും’, ‘ ഈ കൊച്ചും ഈ വഴിക്കായോ’, ‘നല്ല ഡ്രസ്സ് ഇട്ടൂടെ’ തുടങ്ങിയ നിരവധി സദാചാര കമന്റുകളാണ് പ്രതീക്ഷപ്പെട്ടത്.

ചിലർ അശ്ലീല കമന്റുകളും ഇടുന്നുണ്ട്. ഇത്തരം കമ്മന്റുകൾക്കൊന്നും നടി പ്രതികരിച്ചിട്ടില്ല. ദൃശ്യത്തിന് ശേഷം തമിഴ് റീമേക് ആയ പാപനാശത്തിൽ എസ്തർ അഭിനയിച്ചിട്ടുണ്ട്. കാളിദാസ് ജയറാം നായകനായ Mr&Mrs റൗഡിയാണ് അവസാനം അഭിനയിച്ച സിനിമ.

CATEGORIES
TAGS
OLDER POSTഎന്റെ വിവാഹമോചനത്തിന് കാരണം ധനുഷ് അല്ല..!! തന്റെ മാത്രം തീരുമാനമെന്ന് അമല പോൾ

COMMENTS