ദിവ്യക്കൊപ്പമുള്ള 16 വർഷം!! ഭാര്യയ്ക്ക് വാർഷിക ആശംസകൾ നേർന്ന് നടൻ വിനീത് ശ്രീനിവാസൻ
മലയാള സിനിമയിൽ കഥ, തിരക്കഥയും സംവിധാനവും അഭിനയവും എല്ലാം ചെയ്യുന്ന ചുരുക്കം ചില വ്യക്തിമാത്രമേ ഉള്ളു. അതിൽ ഒന്ന് ശ്രീനിവാസൻ ആണ്. അച്ഛന് പിന്നാലെ മകനും സിനിമയിലേക്ക് വരികയും ഇതേ മേഖലകളിൽ കഴിവ് തെളിയിക്കുകയും ചെയ്തു. വിനീത് സംവിധാനം ചെയ്ത മിക്ക സിനിമകളും സൂപ്പർഹിറ്റുകളാണ്.
ഇതിനുപുറമെ നല്ലയൊരു ഗായകൻ കൂടിയാണ് വിനീത്. എല്ലാം കൊണ്ടും സകലകലാവല്ലഭൻ തന്നെ. ശ്രീനിവാസന്റെ ഇളയമകൻ ധ്യാനും ഇപ്പോഴിതാ അഭിനയത്തിന് പുറമെ സംവിധാനമേഖലിലെയിലേക്കും കാലെടുത്തു വച്ചിരിക്കുകയാണ്. ചേട്ടൻ സംവിധാനം ചെയ്ത തിര എന്ന സിനിമയിലൂടെയാണ് അനിയൻ സിനിമയിൽ അഭിനയിക്കുന്നത്. നടൻ ദിലീപ് പ്രൊഡ്യൂസ് ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയായിരുന്നു വിനീതിന്റെ ആദ്യ സംവിധാനചുവടുവെപ്പ്.
വിനീത് സിനിമയോടൊപ്പം തന്നെ കുടുംബത്തിനും തുല്യപ്രാധാന്യം നൽകുന്ന വ്യക്തിയാണ്. 2012ൽ ആണ് താരം വിവാഹിതൻ ആകുന്നത്. എന്നാൽ അതിനു മുമ്പ് തന്നെ ഭാര്യ ദിവ്യയുമായി താരം പ്രണയത്തിൽ ആയിരുന്നു. 16 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഇപ്പോഴിതാ പ്രണയത്തിൽ ആയ ദിനത്തിന്റെ 16 വാർഷികം ഭാര്യയ്ക്ക് ആശംസിച്ച് കൊണ്ട് താരം കുറിപ്പ് എഴുതിരിക്കുകാണ്.
കുറിപ്പ് ഇങ്ങനെ : വീണ്ടും ഒരു മാർച്ച് 31. ദിവ്യയുമായി ഒരുമിച്ച് 16 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഈ ഫോട്ടോ ഞങ്ങൾ കഴിഞ്ഞ മാസം എന്റെ പുതിയ ചിത്രമായ ഹൃദയത്തിന്റെ ലൊക്കേഷനിൽ വച്ച് എടുത്തതാണ്, അത് ഞങ്ങൾ ബിരുദം പൂർത്തിയാക്കിയ അതെ കോളേജിൽ. ഈ സ്ഥലം 2004-2006 കാലഘട്ടങ്ങളിൽ ഞങ്ങളുടെ ഹാങ്ങ് ഔട്ട് സ്ഥലങ്ങളിൽ ഒന്നാണ്.
സമയം ഒരുപാട് പോയിരിക്കുന്നു.. ഇന്ന് അവൾ രണ്ട് മനോഹരമായ കുട്ടികളുടെ അമ്മയാണ്. ഹാപ്പി ആനിവേഴ്സറി മൈ വണ്ടർ വുമൺ..!! പോസ്റ്റിന് ഭാര്യ ദിവ്യയും മറുപടി കൊടുത്തിട്ടുണ്ട്. താൻ ഇതേ കാര്യം പോസ്റ്റ് ചെയ്യാൻ 20 മിനിറ്റ് ആയി ഒരു ഫോട്ടോ തപ്പുവായിരുന്നവെന്ന് രസകരമായ മറുപടി നൽകി.