Search

ദയവു ചെയ്തു നിങ്ങൾ അങ്ങനെ ചെയ്യരുത്, സഹായിച്ചില്ലെങ്കിലും വിഷമിപ്പിക്കരുത് – നടി സാധിക

കേരളത്തിൽ ഒരുപാട് ആരാധകരുള്ള നടിമാരിൽ ഒരാളാണ് സാധിക വേണുഗോപാൽ. നിരവധി പ്രോഗ്രാമുകളിലും സീരിയലുകളിലും സിനിമയിലും അഭിനയിച്ചിട്ടുള്ള സാധിക, സമൂഹമാധ്യമങ്ങളിൽ എല്ലാത്തിലും സജീവമാണ്. സാമൂഹികമായ പ്രശനങ്ങൾ ഉണ്ടാകുമ്പോൾ സാധിക തന്റെ അഭിപ്രായം പങ്കുവെക്കാറുണ്ട്.

ഇന്ത്യയിലും കേരളത്തിലും കൊറോണ പടർന്ന് പിടിക്കുമ്പോൾ താരങ്ങൾ എല്ലാം വീട്ടിൽ തന്നെയാണ്. ഷൂട്ടിങ്ങുകൾ എല്ലാം നിർത്തിവച്ചിരിക്കുന്നത് കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഗ്ലാമർ വേഷങ്ങൾ ഉള്ള ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ ധാരാളം വിമർശങ്ങളും സാദാചാരവാദികളുടെ കമന്റുകളും വരാറുണ്ട്.

ഇപ്പോഴിതാ താരം പുതിയതായി ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. കൊറോണ കാലത്ത് വീട്ടിൽ ഇരിക്കുന്നവർ നിങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ ചിത്രങ്ങൾ പങ്കുവെക്കരുതെന്നാണ് സാധിക കുറിച്ചിരിക്കുന്നത്. ഈ സമയത്ത് ദയവു ചെയ്ത അങ്ങനെ ചെയ്യരുതെന്നും അത്തരം ആഹാരങ്ങള്‍ പോയി കഴിക്കാന്‍ നിവർത്തി ഇല്ലാത്തവർ ഒരുപാട് പേർ നമ്മുക്ക് ചുറ്റിനും ഉണ്ട്.

സഹിക്കാൻ കഴിഞ്ഞില്ലെങ്കിലും അവരെ കൂടുതൽ ബുദ്ധിമുട്ടിക്കരുതെന്നും വിഷമിപ്പിക്കരുതെന്നും താരം കുറിച്ചു. എന്നാൽ താരത്തിന് പോസ്റ്റിന് നിരവധി പേർ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. വെറുതെ ഷൈന് ചെയ്യാൻ പോസ്റ്റ് ഇടരുതെന്ന് ചിലർ കുറിച്ചു. കേരളത്തിൽ 165 പേർ കൊറോണ ബാധിച്ച് ആസ്പത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

CATEGORIES
TAGS