ക്ഷമിക്കുന്നതിന് പരിധിയുണ്ട്; മരിച്ച് പോയ അച്ഛനും എന്റെ മകളും അധിക്ഷേപത്തിനിരയാകുന്നു..!! തുറന്നടിച്ച് ആര്യ
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ജനപ്രിയ ഷോയായ ബിഗ് ബോസ് കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഷോ അവസാനിപ്പിച്ചത് മത്സരാർത്ഥികൾക്ക് വലിയ തിരിച്ചടിയായിരുന്നു. ഷോ മുന്‍പോട്ട് പോയിരുന്നെങ്കില്‍ ടോപ് ഫൈവില്‍, എത്തേണ്ടിയിരുന്ന കരുത്തുറ്റ മത്സരാര്‍ത്ഥിയായിരുന്നു ആര്യ.
ഷോയില്‍ എത്തും മുന്‍പേ തന്നെ താരത്തിന് സൈബര്‍ അറ്റാക്കുകള്‍ നേരിടേണ്ടി വന്നിരുന്നു. പുറത്തിറങ്ങിയ ശേഷം താരം അതിനെല്ലാം പ്രതികരിക്കുകയാണ്. പക്ഷെ അഭിമുഖങ്ങളൊന്നും ഇത് വരെ നല്കിയിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന ആര്യ മകള്‍ക്കൊപ്പം പങ്കിട്ട ഒരു ചിത്രവും കടുത്ത സൈബര്‍ അറ്റാക്ക് നേരിട്ടിരുന്നു.
ഓരോ വ്യക്തികളും വ്യത്യസ്തരാണെന്നും ഓരോരുത്തരും ചിന്തിക്കുന്നതും കാര്യങ്ങളെ നോക്കി കാണുന്നതും കാഴ്ചപാടുകളും വ്യത്യസ്തമായിരിക്കുമെന്ന് ആര്യ സോഷ്യൽ മീഡിയയിൽ കുറിക്കുകയാണ്. ഒരു മത്സരാര്‍ഥി എന്ന നിലയില്‍ ആരോഗ്യപരമായ വിമര്‍ശനങ്ങളെ സ്വീകരിക്കുമെന്നും പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും അത് ഏറ്റെടുക്കുക എന്നത് തന്റെ ഉത്തരവാദിത്തമാണെന്നും താരം പറഞ്ഞു.
മരിച്ചു പോയ അച്ഛനെയും തന്റെ മകളെയും അധിക്ഷേപിച്ചതിന്റെ പശ്ചാത്തലത്തിലാണ് താരം ഇത് പറഞ്ഞത്. നിരവധി മോശം കമന്റുകളാണ് താരത്തിന് ബിഗ് ബോസിന് ശേഷം നേരിടേണ്ടി വരുന്നത്. കൊറോണ ഭീതിയിൽ വീട്ടിൽ ഇരിക്കുന്ന ആര്യ ഇടയ്ക്കിടെ ഇൻസ്റ്റയിൽ ലൈവ് വരാറുണ്ട്.