ക്വാറന്റയിൻ തകർത്ത് വാരി അനിയത്തിമാരോടൊപ്പം കിടിലൻ ഡാൻസുമായി അഹാന..!! വീഡിയോ വൈറൽ

രാജ്യം ലോക്ക് ഡൗണിലായതിനാല്‍ സെലിബ്രിറ്റികള്‍ സമയം കളയാന്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ ആണ്. ഒരുപുടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഹാന കൃഷ്ണകുമാര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് വീഡിയോ ശ്രദ്ദേയമാകുകയാണ്.

അഹാനയുടെ കുടുംബത്തിന്റെ ഡാന്‍സ് കണ്ട് സിനിമാലോകം അഭിനന്ദിച്ചിരിക്കുകയാണ്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അച്ഛൻ കൃഷ്ണ കുമാറാണ് വീഡിയോ ആദ്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

അച്ഛന്‍ കൃഷ്ണകുമാറിനൊപ്പം മക്കളായ അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹന്‍സിക കൃഷ്ണ എന്നിവരും ആരാധകരുടെ പ്രിയപ്പെട്ടവരാണ്. മൂന്ന് മക്കള്‍ സിനിമയിലേക്കുള്ള വരവ് അറിയിച്ചു കഴിഞ്ഞു. മൂത്ത മകള്‍ അഹാനയാണ് ആദ്യം പ്രേക്ഷകര്‍ക്ക് സുപരിചിതയായത്.

പിന്നീട് ഇളയവള്‍ ലൂക്ക എന്ന ചിത്രത്തിലൂടെ അഹാനയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചു. ഇപ്പോഴിതാ മകള്‍ ഇഷാനിയും അഭിനയ രംഗത്തേക്ക് ഇറങ്ങുകയാണ്. മമ്മൂട്ടിയുടെ വണ്‍ എന്ന ചിത്രത്തിലാണ് ഇഷാനി അഭിനയിക്കുന്നത്.

CATEGORIES
TAGS
NEWER POSTക്ഷമിക്കുന്നതിന് പരിധിയുണ്ട്; മരിച്ച് പോയ അച്ഛനും എന്റെ മകളും അധിക്ഷേപത്തിനിരയാകുന്നു..!! തുറന്നടിച്ച് ആര്യ
OLDER POSTഎന്തൊരു ചിരിയാ ഇത്, ശരിക്കും മാലാഖയെപോലെ..!! വീണയുടെ പുതിയ ഫോട്ടോഷൂട്ട് വൈറൽ