കൂടപ്പിറപ്പുകളെ പോറ്റാൻ ചെയ്യാത്ത കൂലിപ്പണികളില്ല..!! കാലം നസീറിനായി മാറ്റിവച്ച വേഷം മറ്റൊന്ന്
മഴവിൽ മനോരമയിലെ ജനപ്രിയ സീരിയലായ തട്ടിംമുട്ടിയിലെ കമലാസനൻ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് നസീർ സംക്രാന്തി. മിനിസ്ക്രീനിലും സിനിമയിലും നിരവധി വേഷങ്ങൾ താരം ഇതിനോടകം ചെയ്തു കഴിഞ്ഞു.
പക്ഷേ ഏറ്റവും കൂടുതൽ ജനശ്രദ്ധ ആകർഷിച്ചത് തട്ടിയും മുട്ടിയും എന്ന സീരിയലിലെ കമലാസനൻ എന്ന കഥാപാത്രമായിരുന്നു. മിനിസ്ക്രീനിലൂടെ പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിക്കുന്ന നസീറിന് ബാല്യകാലത്തിൽ ഒരുപാട് സങ്കടങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് എന്ന് ആരാധകരോട് മനസ്സ് തുറക്കുകയാണ്.
വീട്ടുജോലി ചെയ്താണ് ഉമ്മ തങ്ങളെ വളർത്തിയിരുന്നത്. ജോലിചെയ്തു കഴിഞ്ഞു വരുമ്പോൾ തനിക്ക് കഴിക്കാൻ ആരും കാണാതെ ഹോർലിക്സ് കൊണ്ടുവരുമായിരുന്നു. കൂടപ്പിറപ്പുകളെ പോറ്റാൻ വേണ്ടി, ഏതു ജോലിയും ചെയ്തിട്ടുണ്ടെന്നും താരം വ്യക്തമാക്കി.
പക്ഷേ കാലം ഇപ്പോൾ അതൊക്കെ തനിക്ക് മാറ്റി തന്നി രിക്കുകയാണ്. ഇപ്പോൾ ആ പഴയ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഇല്ല. ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വന്നിരുന്നുവെങ്കിലും ഇപ്പോൾ താൻ ആരാധകരെ ചിരിപ്പിക്കാൻ ആണ് ശ്രമിക്കാറ് താരം മനസ് തുറന്നു.