കീർത്തിയോട് എനിക്കെന്തും ചോദിക്കാം, പക്ഷേ ഒരു വിഷമമേയുള്ളു..!! വെളിപ്പെടുത്തി മഞ്ജിമ മോഹൻ
ബാലതാരമായി വന്ന് ആരാധകരുടെ മനസ്സില്‍ ഇടംനേടിയ താരമാണ് മഞ്ജിമ മോഹന്‍. മലയാളത്തില്‍ ബാലതാരമായി നിരവധി ചിത്രങ്ങള്‍ ചെയ്തിരുവെങ്കിലും നായികയായെത്തിയത് വളരെ ചുരുങ്ങിയ ചിത്രങ്ങളില്‍ മാത്രമാണ്. മലയാളത്തിനു പുറമേ താരം അന്യഭാഷകളിലും കഴിവ് തെളിയിച്ചിരിക്കുകയാണ്.
ഇന്‍ഡസ്ട്രിയിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് കീര്‍ത്തി സുരേഷ് ആണെന്ന് താരം തുറന്നു പറയുന്നു. കീര്‍ത്തി ഇപ്പോള്‍ വളരെ തിരക്കുള്ള നായികയായി മാറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ തങ്ങള്‍ നേരിട്ട് കാണാറില്ലെന്നും ഫോണിലൂടെയാണ് കൂടുതല്‍ കോണ്‍ടാക്ട് എന്നും മഞ്ജിമ തുറന്നുപറയുന്നു.
ബാല്യകാല സുഹൃത്തുക്കളായിരുന്നു ഇരുവരും. കീര്‍ത്തിയുടെ കുടുംബവുമായി തങ്ങള്‍ക്ക് അടുത്ത ബന്ധമാണുള്ളതെന്നും എന്തു സംശയവും സഹായം വേണമെങ്കില്‍ കീര്‍ത്തിയോട് ചോദിക്കാമെന്ന് മഞ്ജിമ കൂട്ടിച്ചേര്‍ത്തു. സഹായം എന്താണെങ്കിലും അത് തനിക്ക് ഭംഗിയായി കീര്‍ത്തി നിറവേറ്റി തരാറുണ്ട് എന്നും താരം പറഞ്ഞു.
വളരെ ചുരുങ്ങിയ ചിത്രങ്ങളില്‍ മാത്രമേ മഞ്ജിമ അഭിനയിച്ചുവെങ്കിലും ചെയ്ത കഥാപാത്രങ്ങളൊക്കെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കുറച്ച് സീനുകളിലെ ഉള്ളുവെങ്കിലും ആ കഥാപാത്രങ്ങള്‍ ജനങ്ങളില്‍ നിന്നും ഉണ്ടാവണമെന്ന് നിര്‍ബന്ധമുണ്ടെന്നു താരം കൂട്ടിച്ചേര്‍ത്തു.