Search

‘കല്യാണവീട്ടിൽ പാടികിട്ടുന്ന 500 രൂപകൊണ്ട് ജീവിച്ച കാലമുണ്ട്..’ – തുറന്ന് പറഞ്ഞ് നടി മെറീന മൈക്കിൾ

ചുരുങ്ങിയകാലംകൊണ്ട് മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് നടി മെറീന മൈക്കിള്‍ കുരിശിങ്കൽ. ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചാണ് താരം സിനിമയെന്ന് സ്വപ്നത്തിലേക്ക് വന്നത്. ജീവിതവഴിയിൽ താരം നേരിട്ട് പ്രശ്‍നങ്ങൾ ഈ അടുത്തിടെ ‘ജോഷ് ടോക്ക്’ എന്ന യൂട്യൂബ് ചാനലിന് നൽകിയ ടോക്ക് ഷോയിൽ താരം വെളിപ്പെടുത്തുക ഉണ്ടായി.

ഹാപ്പി വെഡിങ്, അമർ അക്ബർ അന്തോണി, എബി, ചങ്ക്‌സ് തുടങ്ങി 18 സിനിമകളിൽ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. സിനിമയിൽ വരുന്നതിന് മുമ്പ് താരം മോഡലിംഗ് ചെയ്‌തിരുന്നു. മോഡലിംഗിലൂടെയാണ് മെറീന സിനിമയിലേക്ക് വരുന്നത്. മെറീനയുടെ അമ്മ തയ്യൽക്കാരി ആണെന്ന് താരം നേരത്ത തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

‘എന്റെ അച്ഛൻ ക്രിസ്ത്യനും അമ്മ ഹിന്ദുവുമായിരുന്നു. പതിനെഞ്ച് വയസ്സ് മുതൽ പള്ളിയിലെ ഓർക്കസ്ട്രയിൽ പാടാൻ തുടങ്ങി. കല്യാണവീടുകളിൽ നിന്ന് പാടികിട്ടുന്ന 500 അമ്മയെ ഏൽപ്പിക്കുമ്പോൾ ദാരിദ്ര്യത്തിൽ തിളങ്ങി നിൽക്കുന്ന ആ കണ്ണുകൾ എനിക്ക് ഒരുപാട് പ്രചോദനമായിരുന്നു. പള്ളിയിലെ ഇടവകക്കാർ പിരിവിട്ടാണ് ഞങ്ങൾക്ക് വീട് വച്ചുതന്നത്.

മോഡലിംഗ് താൽപര്യം കാരണം കുറച്ചു ഫോട്ടോസ് എടുത്ത് ഫേസ്ബുക്ക്, ഓർക്കുട്ട് ഒക്കെ തുടങ്ങിയ സമയത്ത് അക്കൗണ്ടിൽ പോസ്റ്റ് ചെയ്‌തു. പിന്നീട് ഫോട്ടോ കണ്ട് ചില ആഡ് കമ്പനികൾക്ക് വേണ്ടി മോഡലായി തുടർന്ന് സിനിമയിൽ വന്നു. സുഹൃത്തുക്കളുടെ സിനിമയിൽ ചെറിയ വേഷമൊക്കെയാണ് ആദ്യം ചെയ്തേ. വീട്ടിൽ സിനിമ ഇല്ലാതെ ഇരിക്കുമ്പോൾ ആളുകൾ പഠിച്ചതല്ലേ വേറെ പണി നോക്കിക്കൂടെ എന്നൊക്കെ ചോദിക്കാറുണ്ടാരുന്നു.

ഇപ്പോൾ പഴയ പോലെ അല്ല, 18 സിനിമകളിൽ അഭിനയിച്ചു. ആരോടും ചോദിക്കാതെ ഇപ്പോൾ ഭക്ഷണം കഴിക്കാം, ഇഷ്ടമുള്ള തുണി ധരിക്കാം, അമ്മക്ക് ഇഷ്ടമുള്ളത് വാങ്ങിക്കൊടുക്കാൻ പറ്റും. അതിൽ താൻ സംതൃപ്തയാണെന്ന് ജോഷ് ടോക്കിൽ പറഞ്ഞു. മറിയം വന്ന് വിളക്കൂതിയാണ് താരം അഭിനയിച്ച അവസാന സിനിമ.

CATEGORIES
TAGS