ബേബി നയൻ‌താര ആളാകെ മാറിപോയി!! താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

ബേബി നയൻ‌താര ആളാകെ മാറിപോയി!! താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

കിലുക്കം കിലുകിലുക്കം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് നയൻ‌താര ചക്രവർത്തി. ബാലതാരത്തിലൂടെ അഭിനയമികവ് കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ പെട്ടന്ന് കയറിപ്പറ്റിയ താരമാണ് നയൻ‌താര. നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിക്കുകയും ചെയ്‌തു.

30 സിനിമകളിൽ ഇതിനോടകം അഭിനയിച്ച നയൻ‌താര നായികയായി അഭിനയിക്കുന്നതിന് വേണ്ടി കാത്തിരിക്കുകയാണ്. നിരവധി ഫോട്ടോഷൂട്ടുകൾ താരം ചെയ്‌തിട്ടുണ്ട്‌. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് ഗംഭീരാഭിപ്രായമാണ് എപ്പോഴും ലഭിക്കാറുള്ളത്. ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ടും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകാണ്.

അക്കിൻ പടുവ എന്ന ഫോട്ടോഗ്രാഫറാണ് മനോഹരമായ ഫോട്ടോസ് എടുത്തിരിക്കുന്നത്. നിരവധി സെലിബ്രിറ്റികളുടെ ഫോട്ടോഷൂട്ട് നടത്തിയിട്ടുള്ള ആളാണ് അക്കിൻ. നയൻതാരയുടെ നിരവധി വൈറൽ ചിത്രങ്ങൾ എടുത്തിരിക്കുന്നത് അക്കിനാണ്.

അതിശയൻ, ഈ പട്ടണത്തിൽ ഭൂതം, ട്വന്റി 20, ലൗഡ്‌സ്‌പീക്കർ, ട്രിവാൻഡ്രം ലോഡ്ജ് തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. റഹ്‌മാൻ നായകനായ മറുപടിയാണ് നയൻ‌താര അവസാനമായി അഭിനയിച്ച സിനിമ. ആരാധകർ ജൂനിയർ ‘നയൻ‌സ്’ എന്ന പേരിലാണ് താരത്തെ വിളിക്കുന്നത്.

CATEGORIES
TAGS