എല്ലാവരോടും നന്ദിയും സ്‌നേഹവും മാത്രം..!! വേദിയിൽ ശബ്‌ദം ഇടറി ദുൽഖർ സൽമാൻ
ദുല്‍ഖറിന്റെ ഏറ്റവും പുതിയ തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താലിന്റെ വിജയാഘോഷം നടന്നത് അതി ഗംഭീരമായി ആയി നടന്നത്. ആഘോഷത്തില്‍ താരം വികാരഭരിതനായാണ് സംസാരിച്ചത്. ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിച്ചതിലും ഇത്രയും വലിയ ഹിറ്റാക്കി തീര്‍ത്തതില്‍ സന്തോഷമുണ്ടെന്ന് പറയുമ്പോള്‍ താരത്തിന്റെ ശബ്ദമിടറുകയായിരുന്നു.
ഈ ചിത്രം തനിക്ക് ഏറെ സ്‌പെഷ്യല്‍ ആയ ഒന്നാണെന്നും സംവിധായകന്‍ ദേസിങ് പെരിയസാമി തന്നോട് കഥ പറയുമ്പോള്‍ തനിക്ക് ഒരു വിശ്വാസമുണ്ടായിരുന്നുവെന്നും താരം കൂട്ടിചേര്‍ത്തു. സംവിധായകന്‍ ദേസിങ് പെരിയസാമി അത്രത്തോളം പാഷനേറ്റാണ്. അതുകൊണ്ടാണ് ചിത്രം ചിത്രത്തെ ഇത്രയും മനോഹരമാക്കി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ചതെന്നും താരം പറഞ്ഞു.
ദുല്‍ഖറിന്റെ 25ാമത്തെ സിനിമയാണ് ഇത്. തമിഴിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കണം എന്നുണ്ടായിരുന്നുവെന്നും അത് സാധിച്ചതില്‍ എല്ലാവരോടും നന്ദിയുണ്ടെന്നും സെറ്റില്‍ എല്ലാവരും വലിയ രീതിയില്‍ തന്നെ സഹായിച്ചുവെന്നും താരം കൂട്ടിചേര്‍ത്തു.
ദേസിങ് പെരിയസാമി സംവിധാനം ചെയ്ത ചിത്രത്തില്‍ ഋതു വര്‍മയാണ് നായികയായി എത്തിയത്. പ്രണയത്തിന് പ്രാധാന്യമുള്ള ത്രില്ലര്‍ ചിത്രമായിരുന്നു കണ്ണും കണ്ണും കൊള്ളയടിത്താന്‍.