എന്നെ വിവാഹം ചെയ്‌താൽ തെണ്ടി തിന്നു ജീവിക്കേണ്ടി വരുമെന്ന് എല്ലാവരും പറഞ്ഞു..!! വേദന പങ്കുവച്ച് നടൻ സലീം കുമാർ
മലയാളികളുടെ പ്രിയപ്പെട്ട നടന്‍ സലീംകുമാര്‍ അഭിനയജീവിതത്തിലെ പിന്നിട്ട വഴികളെക്കുറിച്ച് നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന ഷോയില്‍ മനസ് തുറക്കുകയാണ്. ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും ഇന്ന് ഈ നിലയിലെത്തുമ്പോള്‍ ഏറ്റവും അധികം സന്തോഷിക്കുന്നത് തന്റെ ഭാര്യയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രണയവിവാഹമായിരുന്നു തങ്ങളുടേത് എന്നും വിവാഹം ചെയ്യുമ്പോള്‍ അന്ന് ഒരു പണിയുമില്ലാത്ത ആളായിരുന്നു താന്‍ എന്നും ഉത്സവപറമ്പില്‍ മറ്റോ മിമിക്രിയ്ക്ക് പോയാല്‍ കിട്ടുന്നത് നൂറോ നൂറ്റിയമ്പത് രൂപയോ ആയിരുന്നു ലഭിക്കുന്നത്.
തന്റെ വരുമാനം അറിയാമായിരുന്നിട്ടും ഇയാളെ തന്നെ കല്യാണം കഴിച്ചാല്‍ മതിയെന്ന് അവള്‍ തീരുമാനിച്ചു. അന്ന് എല്ലാവരും അവളോട് പിച്ച എടുത്ത് തെണ്ടി തിന്നു ജീവിക്കേണ്ടി വരും എന്നൊക്കെ ഒരുപാട് പേര്‍ പറഞ്ഞിരുന്നു.
പക്ഷെ അതൊന്നും അവൾ ചെവിക്കൊള്ളാതെ എന്നെ വിവാഹം കഴിച്ചു എന്നും താരം ഷോയില്‍ പറഞ്ഞു. അതുകൊണ്ട് തന്നെ ആ നിലയില്‍ ജീവിക്കുമ്പോള്‍ എന്റെ ഭാര്യയായിരിക്കും ഏറ്റവുമധികം അഭിമാനം കൊള്ളുന്നതെന്നും സലിം കുമാര്‍ കൂട്ടിചേര്‍ത്തു.