എന്തൊരു മെയ്‌വഴക്കം; റബ്ബർ പാലാണോ കുടിക്കുന്നത്!! സാനിയയുടെ യോഗ ഫോട്ടോസ് വൈറൽ

ചുരുങ്ങിയ സമയംകൊണ്ട് മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് നടി സാനിയ ഇയ്യപ്പൻ. നിരവധി പേരാണ് ഈ 17 കാരിയെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഫോളോ ചെയ്യുന്നത്. തന്റെ ഓരോ ഫോട്ടോസിന് ആരാധകരുടെ കമന്റുകളുടെ കൂമ്പാരമാണ്. മമ്മൂട്ടി നായകനായി എത്തുന്ന പ്രീസ്റ്റിലാണ് സാനിയ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

അൽപ്പം ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന നടിക്ക് ചിലപ്പോൾ സദാചാരവാദികളുടെ പൊങ്കാലയും ലഭിക്കാറുണ്ട്. എന്നാൽ അത്തരം കമന്റുകൾ വന്നാൽ താരം അതിന് ചുട്ടമറുപടിയും കൊടുക്കാറുണ്ട്. ക്വീൻ എന്ന സിനിമയിലൂടെയാണ് താരം അഭിനയത്തിലേക്ക് വരുന്നത്. ലുസിഫെറിലും ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു സാനിയ.

ലോക്ക് ഡൗൺ ആയതുകൊണ്ട് തന്നെ മിക്ക സിനിമ താരങ്ങളും വീടുകളിൽ തന്നെയാണ് ഷൂട്ടിംഗ് നിർത്തിവച്ചിരിക്കുന്നതുകൊണ്ട്. സാനിയ തന്റെ യോഗ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്. നിമിഷം നേരംകൊണ്ട് തന്നെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി.

എന്തൊരു ഫ്ലെക്സ്‌ബിലിറ്റി ആണ്, റബ്ബർ പാലാണോ നിങ്ങൾ കുടിക്കുന്നത് തുടങ്ങിയ കമന്റുകൾ ആരാധകർ ഇട്ടിട്ടുണ്ട്. ഉടനെ തന്നെ യോഗ ക്ലാസ്സിന്റെ ട്യൂട്ടോറിയൽ ക്ലാസ് തുടങ്ങാമെന്ന് ഒരു ആരാധകന്റെ കമന്റ്. പതിനെട്ടാം പടിയാണ് സാനിയയുടെ അവസാനമായി റിലീസ് ചെയ്ത സിനിമ.

CATEGORIES
TAGS