എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്നെ വിളിക്കാം..!! മൊബൈൽ നമ്പർ വെളിപ്പെടുത്തി മഞ്ജു പത്രോസ്
ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ്‌ബോസ് മത്സരാര്‍ത്ഥിയായ മഞ്ജുപത്രോസിന്റെ പുതിയ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. 50 ദിനം ആരംഭിച്ചപ്പോള്‍ മഞ്ജുവാണ് ഹൗസില്‍ നിന്ന് പുറത്ത് പോയ അവസാന മത്സരാര്‍ത്ഥി. ഡോ. രജിതുമായുള്ള ചര്‍ച്ചകള്‍ക്കും ബഹളങ്ങള്‍ക്കും ശേഷം മഞ്ജുവിന് സോഷ്യല്‍ മീഡിയയില്‍ നിരവധി സൈബര്‍ ആക്രമണങ്ങള്‍ നടന്നിരുന്നു.
ഈ വിഷയത്തെക്കുറിച്ച് മഞ്ജു കൂടുതല്‍ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ താരത്തിന്റെ യുട്യൂബ് ചാനലായ ബ്ലാക്കീസിന്റെ ഒഫീഷ്യല്‍ ഫെയ്‌സ് ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ദ നേടുകയാണ്. നിരവധി ഷെയറുകളും കമന്റുകളുമാണ് പോസ്റ്റിന് ലഭിക്കുന്നത്.
ജീവിതത്തിലെ ഒരു നിര്‍ണായകഘട്ടത്തിലാണ് ഞാന്‍ ബിഗ്ബോസ് ഗെയിം ഷോയില്‍ പങ്കെടുക്കാന്‍ പോകുന്നത് എന്നും വിജയകരമായി 49 ദിവസം പൂര്‍ത്തിയാക്കി വരുമ്പോളറിയുന്നതു താന്‍ പോലുമറിയാത്ത കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരന്നിരിക്കുന്നു എന്നതാണ്.
തന്റെ പേരിലുള്ള ഫേസ്ബുക് യൂട്യൂബ് എന്നിവ താന്‍ അല്ല ഉപയോഗിക്കുന്നത്. തന്റെ സുഹൃത്തുക്കള്‍ ആണെന്നും അതിനാല്‍ അഭിപ്രായങ്ങള്‍ അവിടെ അറിയിക്കണ്ടന്നും എന്തെങ്കിലും അഭിപ്രായമുണ്ടെങ്കില്‍ തന്നോട് നേരിട്ട് പറയുകയെന്നും മഞ്ജുവിന്റെ മൊബൈല്‍ നമ്പറും ചേര്‍ത്ത് പോസ്റ്റ് അവസാനിപ്പിച്ചു.