Search

എന്തടിസ്ഥനത്തിലാണ് തട്ടിപ്പാണ് എന്ന് ബോധ്യപ്പെട്ടത്..!! തെളിവുകൾ നിരത്തി ആഷിഖ് അബു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പണം തട്ടിച്ചെന്ന ആരോപണത്തിന് മറുപടിയുമായി ആഷിഖ് അബു രംഗത്ത്. എറണാകുളം എംപി ശ്രീ ഹൈബി ഈടനുള്ള മറുപടിയും ചോദ്യവുമാണ് ഇതെന്ന് കൂട്ടിചേര്‍ത്താണ് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് എഴുതിയത്.

ദുരിതാശ്വാസഫണ്ട് സ്വരൂപിക്കുന്നതിനായി നടത്തിയ പരിപാടിയല്ല കരുണയെന്നും ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാന്‍ ഫൌണ്ടേഷന്‍ തീരുമാനിച്ചതാണ് പ്രോഗ്രാമായിരുന്നു അതെന്നും അത് വേണ്ടപ്പെട്ടവര്‍ക്ക് കൊടുക്കുകയും ചെയ്തുവെന്നും അതുമായുള്ള രേഖയും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

കൊച്ചി ഇന്റര്‍നാഷണല്‍ മ്യൂസിക് ഫെസ്റ്റിവെലിന്റെ’ പ്രഖ്യാപനത്തിനായി കൊച്ചി മ്യൂസിക് ഫൌണ്ടേഷന്‍ പൂര്‍ണമായും സ്വന്തം ചിലവില്‍ നടത്തിയ പരിപാടിയാണ് ഇത്. മലയാള ചലച്ചിത്രരംഗത്തും സ്വതന്ത്ര സംഗീതരംഗത്തുമുള്ള മുന്‍നിരക്കാരായ കലാകാരന്മാര്‍ ഒത്തുചേരുന്ന ചരിത്രപ്രാധാന്യമുള്ള ഉദ്യമം എന്ന നിലയിലും, ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് എന്നുള്ളതുകൊണ്ടും കൊച്ചി റീജിണല്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ കീഴിലുള്ള കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം സൗജന്യമായി തരണമെന്ന് ഫൌണ്ടേഷന്‍ ഭാരവാഹികളോട് അഭ്യര്‍ത്ഥിച്ചത് പ്രകാരമാണ് സ്റ്റേഡിയം വിട്ട് തന്നത്.

സര്‍ക്കാര്‍ ഫണ്ടുപയോഗിക്കാത്ത പൂര്‍ണമായും ഫൌണ്ടേഷന്‍ തന്നെ ചെലവ് വഹിച്ച, ടിക്കറ്റിന്റെ പണം സര്‍ക്കാരിലേക്ക് നല്‍കിയ ഒരു പരിപാടി എന്തടിസ്ഥനത്തിലാണ് ‘തട്ടിപ്പാണ് എന്ന് ബോധ്യപ്പെട്ടത് എന്ന് മനസിലാകുന്നില്ലെന്നും ആഷിഖ് അബു തുറന്നടിച്ചു.

CATEGORIES
TAGS
OLDER POSTസിനിമ നടിയാണെന്ന് പറയുന്നതിൽ ഏറ്റവും അഭിമാനം ഭർത്താവിന്..!! മനസ് തുറന്ന് നവ്യ

COMMENTS