ആ ചുംബന സീൻ എന്റെ അനുവാദത്തോടെയായിരുന്നില്ല..!! കമൽഹാസൻ രേഖയോട് മാപ്പ് പറയണമെന്ന് സോഷ്യൽ മീഡിയ
തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടി രേഖയുടെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വിവാദമാകുന്നു. മുതിര്‍ന്ന സംവിധായകന്‍ ബാലചന്ദ്രറിനെ കുറിച്ചാണ് താരം അഭിമുഖത്തില്‍ മനസ് തുറന്നത്. 1986 ല്‍ പുറത്തിറങ്ങിയ പുന്നഗൈ മന്നന്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയില്‍ കമല്‍ഹാസന്‍ രേഖയെ ചുംബിക്കുന്ന രംഗമുണ്ടായിരുന്നു.
ആ രംഗമാണ് വിവാദത്തിലേക്ക് വലിച്ചിഴച്ചത്. കല്‍ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രം രേഖയെ ചുംബിക്കുന്ന ഒരു സീനുണ്ട്. സത്യത്തില്‍ ആ ചുംബനത്തെ കുറിച്ച് തന്നോട് സംവിധായകന്‍ പറഞ്ഞിരുന്നില്ലെന്നാണ് രേഖ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്.
താന്‍ അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മോശമായി ഒന്നും തന്നെയില്ലെന്നും പ്രണയത്തിന്റെ തീവ്രത പറയാന്‍ വേണ്ടിയാണ് ആ ചുംബനം ഉള്‍പ്പെടുത്തിയതെന്നായിരുന്നു അദ്ദേഹം മറുപടി തന്നത്.
ഈ സംഭവം രേഖ വെളിപ്പെടുത്തിയത് മുതല്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കി മാറ്റിയിട്ടുണ്ട്. നടിയെ കബളിപ്പിക്കുകയായിരുന്നുവെന്നും അതിനാല്‍ കമല്‍ഹാസനും സംവിധായകനും മാപ്പ് പറയണം എന്നുമാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.