ആരെയും അറിയിക്കാതെ വിവാഹം നടത്തിയോ..!! സംശയം പ്രകടിപ്പിച്ച് ആരാധകർ
മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടി റബേക്ക സന്തോഷിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മണവാട്ടി ലുക്കിൽ വെള്ള ഗൗണിൽ അതിസുന്ദരിയാണ് താരം ചിത്രങ്ങളിൽ തിളങ്ങിയത് റബേക്ക.
ചിത്രം കണ്ട് ആരാധകർ ആദ്യം ഒന്ന് അമ്പരന്നു. കാരണം താരത്തിന് വിവാഹ ചിത്രങ്ങൾ ആണോ ഇതെന്ന് സംശയം ഉയർന്നിരുന്നു. ചിത്രങ്ങൾക്ക് താഴെ വന്ന കമന്റുകളിൽ കൂടുതലും താരത്തിന്റെ വിവാഹം കഴിഞ്ഞു എന്നായിരുന്നു.
ഒരു വെഡ്ഡിങ് കമ്പനിയുടെ ഇൻസ്റ്റഗ്രാം പേജിലാണ് റബേക്കയുടെ മനോഹര ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇതെന്ന് താരം തന്നെ ഒടുവിൽ വെളിപ്പെടുത്തി.
സൂപ്പർഹിറ്റ് സീരിയൽ കസ്തൂരിമാനിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെയാണ് താരം പ്രേക്ഷക ഹൃദയം കീഴടക്കിയത്. താൻ പ്രണയത്തിൽ ആണെന്ന് താരം അടുത്തിടെ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചിരുന്നു. യുവ സംവിധായകൻ ശ്രീജിത്ത് വിജയനാണ് താരത്തെ വിവാഹം ചെയ്യുന്നത്.