‘അവൾ ഫ്രെമിൽ വരുമ്പോൾ ഞാൻ കട്ട് പറയാൻ മറക്കും..’ – ഇഷ്ടതാരത്തെ കുറിച്ച് അഞ്ജലി മേനോൻ

മലയാള സിനിമയിൽ സംവിധാനം ചെയ്ത എല്ലാ സിനിമകളും സൂപ്പർഹിറ്റുകളായ സംവിധായക ആണ് അഞ്ജലി മേനോൻ. സ്ത്രീകൾ സംവിധാന രംഗത്ത് വളരെ കുറവാണ് പൊതുവേ. എന്നാൽ കൂട്ടത്തിൽ ഏറ്റവും മികച്ച സംവിധായക അഞ്ജലി മേനോൻ ആണ്. ചെയ്ത സിനിമകളുടെ എല്ലാം തിരക്കഥ എഴുതിയതും അഞ്ജലി തന്നെ ആയിരുന്നു.

ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ അഞ്ജലി മേനോന് 2009ൽ കേരള കഫേയിലെ 10 സിനിമകളിൽ ഒരു സിനിമ സംവിധാനം ചെയ്താണ് സിനിമ രംഗത്തേക്ക് വരുന്നത്. മഞ്ചാടിക്കുരു ആണ് ആദ്യ സിനിമ എന്ന് പറയാം. പൃത്വിരാജിന്റ ‘കൂടെ’ എന്ന സിനിമയാണ് അവസാനം സംവിധാനം ചെയ്ത ചിത്രം.

ഇപ്പോഴിതാ തന്റെ നായികമാരിൽ ഒരാളെ കുറിച്ച് പറഞ്ഞ കാര്യം സോഷ്യൽ മീഡിയയിൽ വൈറലാണ്. നസ്രിയ, പാർവതി, നിത്യ മേനോൻ തുടങ്ങിയ മുൻനായികമാരെല്ലാം മികച്ച കഥാപാത്രങ്ങളിൽ എത്തിയത് അഞ്ജലി മേനോന്റെ സിനിമകളിൽ ആയിരുന്നു. മൂന്ന് പേരും ഒരുമിച്ച് അഭിനയിച്ച ബാംഗ്ലൂർ ഡേയ്‌സ് സംവിധാനം ചെയ്തതും അഞ്ജലി ആയിരുന്നു.

കൂട്ടത്തിൽ ഒരാളെ കുറിച്ചാണ് അഞ്ജലി ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ഫ്രെമിൽ വരുമ്പോൾ താൻ കട്ട് ചെയ്യാൻ മറക്കുമെന്നാണ് അഞ്ജലി പറഞ്ഞത്. നിത്യ മേനോനിനെ കുറിച്ചാണ് അഞ്ജലി ഇങ്ങനെ പറഞ്ഞത്. നിത്യയുടെ പിറന്നാളിന് ആശംസകൾ അറിയിച്ചുകൊണ്ടുള്ള പോസ്റ്റിലാണ് അഞ്ജലി ഈ കാര്യം വെളിപ്പെടുത്തിയത്.

CATEGORIES
TAGS
OLDER POST‘കല്യാണവീട്ടിൽ പാടികിട്ടുന്ന 500 രൂപകൊണ്ട് ജീവിച്ച കാലമുണ്ട്..’ – തുറന്ന് പറഞ്ഞ് നടി മെറീന മൈക്കിൾ