അവിടെയുള്ളവർ വിചാരിച്ചത് ഞാൻ നടൻ മാധവന്റെ ഭാര്യയാണെന്ന്..!! സോഷ്യൽ മീഡിയയിൽ വൈറലായി കാവ്യയുടെ വീഡിയോ
ആരാധകരുടെ പ്രിയനടി കാവ്യാ മാധവനും തെന്നിന്ത്യയുടെ പ്രിയതാരം ആർ. മാധവനും ഒന്നിച്ചുള്ള വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
2013ല്‍ സൈമയുടെ പ്രത്യേക പുരസ്കാരം ഏറ്റുവാങ്ങുമ്പോഴാണ് താരം സദസിനോട് സംസാരിച്ചത്. നടൻ മാധവനില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം കാവ്യ സംസാരിക്കുന്ന വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ദേയമാകുന്നത്.
മലയാളത്തില്‍ പറയാം എന്നും മാധവന് മനസ്സിലാകുന്ന ഭാഷയില്‍ ആരെങ്കിലും പറഞ്ഞു കൊടുത്തോളൂ എന്നും വീഡിയോയിൽ പറയുന്നുണ്ട്. തമിഴ്നാട്ടില്‍ ഒരു ഷൂട്ടിങ്ങിന് പോയപ്പോള്‍ ആളുകളെല്ലാം എല്ലാം തന്നെ കാണാൻ സെറ്റിൽ തടിച്ചുകൂടിയെന്നും തന്നെ കാണാൻ ആളുകള്‍ വരുന്നത് കണ്ടു അത്ഭുതപ്പെട്ടുവെന്നും അന്വേഷിച്ചപ്പോഴാണ് സത്യാവസ്ഥ മനസിലായത്.
നടന്‍ മാധവന്റെ ഭാര്യയാണ് താൻ എന്ന് ആരോ പറഞ്ഞു പരത്തി. ആളുകൂടിയത് കാവ്യ മാധവനെ കാണാന്‍ അല്ല, മാധവന്റെ ഭാര്യയെ കാണാനായിരുന്നുവെന്ന സത്യം മനസിലാക്കിയെന്നും കാവ്യ പറഞ്ഞു.