അവസരം ലഭിക്കാതെ വെറുതെ വീട്ടിലിരുന്നത് 7 വർഷങ്ങൾ..!! തുറന്ന് പറച്ചിലുമായി സ്വാസിക
സീരിയയിലുകളിലൂടെയും സിനിമയിലൂടെയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് നടി സ്വാസിക. മലയാള സിനിമയില്‍ ഒരു പിടി നല്ല കഥാപാത്രങ്ങളിലൂടെ താരമിപ്പോള്‍ മുന്‍നിര നായികന്മാരുടെ ഇടങ്ങളിലേക്ക് കടക്കുകയാണ്. അഭിനയ ജീവിതത്തിലെ തുടക്കത്തില്‍ ഒരുപാട് യാതനകള്‍ താനും അനുഭവിച്ചിട്ടുണ്ടെന്ന് സ്വാസിക ഒരു അഭിമുഖത്തില്‍ തുറന്നു പറയുകയാണ്.
ഒരു സിനിമയില്‍ പോലും അവസരം ലഭിക്കാതെ വെറുതേ വീട്ടിലിരുന്ന വര്‍ഷങ്ങള്‍ തനിക്കുണ്ടായിരുന്നുവെന്നും താരം കൂട്ടിചേര്‍ത്തു. 7 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് തനിക്ക് സിനിമകളില്‍ നല്ല വേഷങ്ങളും അവസരങ്ങളും വരുന്നതെന്ന് താരം പറഞ്ഞു.
അതിനുമുന്‍പ് ഒരുപാട് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് അന്നൊക്കെ തനിക്ക് മോശം സമയമായിരുന്നു എന്നും കൂട്ടിച്ചേര്‍ത്തു. 2009ല്‍ പുറത്തെത്തിയ ‘വൈഗ’ എന്ന ചിത്രത്തിലൂടെയാണ് സ്വാസിക അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. എന്നാല്‍ അതിന് ശേഷം പ്രേക്ഷകരുടെ ശ്രദ്ദ പിടിച്ച് പറ്റുന്ന കഥാപാത്രങ്ങളൊന്നും താരത്തിന് വലഭിച്ചില്ല.
ഏഴ് വര്‍ഷത്തെ കാത്തിരിപ്പിന മികച്ച് വേഷങ്ങള്‍ തന്നെ തേടിയെത്തിയത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലെ തേപ്പുകാരി എന്ന കഥാപാത്രം തനിക്ക് ശ്രദ്ദ നേടി തന്നു. പിന്നീട് പ്രേക്ഷകര്‍ തന്നെ അറിയാന്‍ തുടങ്ങിയെന്നും താരം കൂട്ടിചേര്‍ത്തു.