‘അണ്ണൻ ഫാൻ’, സീസൺ ടുവിലെ ഇഷ്ടമത്സരാർത്ഥി ഡോ. രജിത് കുമാർ..!! പേർളിയ്ക്ക് കൈയ്യടികളുമായി ആരാധകർ
ആരാണ് ബിഗ് ബോസ്സ് സീസണ് ടുവില്‍ വിജയിയാകുക എന്ന പ്രവചനത്തിലാണ് ആരാധകര്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ്സ് സീസണ് ടുവിന് സീസണ് വണ്ണിനേക്കാള്‍ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. ഷോയിലെ മത്സരാര്‍ത്ഥി ഡോ. രജിത് കുമാറിന് വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച വിഷയമായ ബിഗ് ബോസ് സീസണ് 2വില്‍ തുടക്കം മുതല്‍ തന്നെ രജിത് കുമാറിന് സപ്പോര്‍ട്ടേര്‍സ് കൂടിവന്നത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. ബിഗ് ബോസ് ഒന്നാം ഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷക സ്വീകാര്യത ലഭിച്ചമത്സരാര്ത്ഥിയായിരുന്നു പേളി മാണി.
പേര്ളിഷ് എന്ന പേരില്‍ നിരവധി ഗ്രൂപ്പുകളായിരുന്നു ജനിച്ചത്. ഇപ്പോഴിതാ പേര്‍ളി തന്റെ ഇഷ്ടപ്പെട്ട മത്സരാര്‍ഥിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്. ആരാധകര്‍ തലൈവ എന്ന പേരില്‍ ജനപിന്തുണയര്പ്പിക്കുന്ന ഡോ രജിത് കുമാര്‍ തന്നെയാണ് താരത്തിന്റെ ഇഷ്ടമത്സരാര്‍ത്ഥി.
ഷോ ‘ഫെയര്‍’ ആണെങ്കില്‍ ഈ സീസണില്‍ രജിത്ത് വിജയിക്കുമെന്നാണ് പേളി പറയുന്നത്. താരത്തിന്റെ പ്രവചനം ശരിയാകെട്ടെയാന്നാണ് ആരാധകരും പറയുന്നത്. തുടർച്ചായി എലിമിനേഷനിൽ വരുന്ന രജിതിന് ഗംഭീര വോട്ടാണ് ലഭിക്കുന്നത്.