അടുത്ത സുഹൃത്തുക്കൾ മാത്രം അതിലപ്പുറത്തേക്കുള്ള ബന്ധമൊന്നുമില്ല..!! തുറന്നുപറഞ്ഞ് പ്രിയ വാര്യർ
ഒറ്റ ക്കണ്ണിറുക്കലിലൂടെ നിരവധി സ്വന്തമാക്കിയ താരമാണ് പ്രിയ വാര്യര്‍. കണ്ണടച്ച് തുറക്കുന്നതിന് ലോകത്തെ സെന്‍സേഷന്‍ ഗേളായി പ്രിയ മാറുകയായിരുന്നു. ആദ്യ ചിത്രം തീയേറ്ററുകളിലെത്തിയതിന് ശേഷം താരത്തിന് നിരവധി അവസരങ്ങള്‍ തുറന്നു വന്നു. മലയാളത്തില്‍ ഒമര്‍ ലുലു സംവിധാനം ചെയ് അഡാര്‍ ലൗ ആണ് പുറത്തിറങ്ങിയ ചിത്രം.
ഇനി മലയാളത്തില്‍ ഒരു സിനിമ അടുത്തൊന്നും ഉണ്ടാകില്ലെന്നും തെരഞ്ഞെടുക്കുന്നത് വളരെ ശ്രദ്ദിച്ചായിരിക്കുമെന്നും പ്രിയ ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞു. ആദ്യം ചിത്രം വേണ്ടത്ര ശ്രദ്ദിക്കപ്പെട്ടില്ലെന്ന പ്രചരണവും താരത്തിന് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ചിരുന്നു.
അഡാര്‍ ലൗവില്‍ ഒരുമിച്ച് അഭിനയിച്ച നടന്‍ റോഷന്‍ അബ്ദുള്‍ റഹൂഫുമായി പ്രണയത്തിലാണെന്ന തരത്തിലും വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. അഭിമുഖത്തില്‍ ഇതിന്റെ സത്യാവസ്ഥയും താരം വെളിപ്പെടുത്തി.
ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നും അതിലപ്പുറത്തേക്കുള്ള ബന്ധമൊന്നുമില്ലെന്നും പ്രിയ തുറന്നു പറഞ്ഞു. ഏറെ കാലത്തിന് ശേഷമാണ് പ്രിയ മലയാളത്തില്‍ ഒരു അഭിമുഖം നല്‍കുന്നത്. സിനിമാ വിശേഷങ്ങളും സ്വകാര്യ വിശേഷങ്ങളുമെല്ലാം താരം അഭിമുഖത്തില്‍ പങ്കു വയ്ക്കുകയുണ്ടായി.