‘അച്ഛാ.. ഞങ്ങളുടെ കൂടെ ഇല്ലെന്ന് അറിയാം, പക്ഷേ അച്ഛനോടുള്ള സ്നേഹം ഒരിക്കലും മരിക്കില്ല..’ – ഭാവനയുടെ കുറിപ്പ്
ചുരുങ്ങിയ സമയംകൊണ്ട് മലയാള സിനിമ മേഖലയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ഭാവന. 16 വയസ്സിൽ കമൽ സംവിധാനം ചെയ്ത ‘നമ്മൾ’ എന്ന സിനിമയിലൂടെയാണ് ഭാവന അഭിനയരംഗത്തേക്ക് വരുന്നത്. ആദ്യ സിനിമയിൽ തന്നെ സംസ്ഥാന അവാർഡിൽ പ്രതേക പരാമർശനത്തിന് അവാർഡ് ലഭിച്ചു. തുടർന്ന് നിരവധി സിനിമകളിൽ ഭാവന നായികയായി അഭിനയിച്ചു.
4 വർഷത്തിന് ഇപ്പുറം തമിഴിലും പിന്നീട് തെലുഗ്, കന്നഡ സിനിമകളിലും താരം അഭിനയിച്ചു തുടങ്ങി. നീണ്ടനാളത്തെ പ്രണയത്തിൽ ഒടുവിൽ നടിക്കൊരു പ്രതിസന്ധിഘട്ടത്തിൽ കൂടെ നിന്ന കാമുകനും കന്നഡ ഫിലിം പ്രൊഡ്യൂസറുമായ നവീനെ താരം വിവാഹം കഴിച്ചു. അമ്മയോടൊപ്പമായിരുന്നു താരം എപ്പോഴും സിനിമ ഷൂട്ടിംഗ് ലൊക്കേഷനിൽ പോകാറുണ്ടായിരുന്നത്.
ഇപ്പോഴിതാ താരം അമ്മയുടെ അച്ഛന്റെയും വിവാഹവാർഷിക ദിനത്തിൽ എഴുതിയ ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഭാവനയുടെ അച്ഛനും ഫോട്ടോഗ്രാഫറുമായ ബാലചന്ദ്രൻ 2015ൽ മരിച്ചു. അച്ഛന്റെ ഓർമ്മകളിലൂടെ 4 ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ. ഭാവനയുടെ കുറിപ്പ് വായിക്കാം :-
‘ഇത്രയും സ്നേഹം നിറഞ്ഞ ഒരു അച്ഛന്റെയും അമ്മയുടെ മകളായ ഞാൻ എത്രത്തോളം അനുഗൃഹീതയാണെന്ന് എങ്ങനെ വിവരിച്ചു തുടങ്ങുമെന്ന് എനിക്ക് അറിയില്ല. സത്യസന്ധമായ പ്രണയം കണ്ടു തുടങ്ങിയത് നിങ്ങളിലൂടെയാണ്. ഒരു മകൾ എന്ന നിലയിൽ ഞാൻ നിങ്ങളിൽ രണ്ടുപേരിലും പൂർണതൃപ്തയാണ്.
ഞാൻ നിങ്ങൾ ഒരുപാട് സ്നേഹിക്കുന്നു.. വിവാഹവാർഷിക ആശംസകൾ.. അച്ഛാ.. ഞങ്ങളുടെ കൂടെ ഇല്ലെന്ന് അറിയാം, പക്ഷേ അച്ഛനോടുള്ള സ്നേഹം ഒരിക്കലും മരിക്കില്ല.. ഞങ്ങൾ ശരിക്കും മിസ് ചെയ്യുന്നു..’ ഭാവന അച്ഛന്റെ ഓർമകളിലൂടെ കുറിപ്പ് ആരാധകർക്കൊപ്പം പങ്കുവച്ചു. പൃഥ്വിരാജ് നായകനായ ആദം ജോണിലാണ് ഭാവന അവസാനമായി മലയാളത്തിൽ അഭിനയിച്ചത്.