‘ഹാലോ മിസ്റ്റർ പെരേര.. ഇതാരാ ജോസ് പ്രകാശോ?? – വ്യത്യസ്തമായ ഫോട്ടോയുമായി നടി പാർവതി തിരുവോത്ത്
മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരങ്ങളിൽ ഒന്നാണ് നടി പാർവതി തിരുവോത്ത്. തന്റേതായ നിലപാടുകളും കാഴ്ചപാടുകളും ഉള്ള ഒരാളാണ് പാർവതി. അതിന്റെ പേരിൽ ഒരു വിമർശനങ്ങൾ കേട്ടിട്ടുണ്ടെങ്കിലും തന്റെ സിനിമകളുടെ വിജയത്തിലൂടെ മറുപടി നൽകിയിരുന്നു താരം. ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് എന്ന സിനിമയാണ് പാർവതിയുടെ അവസാന റിലീസ് ചിത്രം.
നോട്ടുബുക്ക് എന്ന സിനിമയിലൂടെ പാർവതി മലയാളികൾക്ക് സുപരിചിതയാവുന്നതെങ്കിലും ആദ്യ സിനിമ വിശ്വനാഥൻ സംവിധാനം ചെയ്ത ‘ഔട്ട് ഓഫ് സിലബസാണ്. പിന്നീട് നിരവധി സിനിമകൾ ചെയ്തെങ്കിലും തമിഴിലെ മര്യൻ എന്ന സിനിമ വലിയയൊരു വഴിത്തിരിവായി മാറി പാർവതിയുടെ ജീവിതത്തിൽ. അതിന് ശേഷം മലയാളത്തിൽ ബാംഗ്ലൂർ ഡേയ്സ്, എന്ന് നിന്റെ മൊയ്ദീൻ, ചാർളി, ടേക്ക് ഓഫ്, ഉയരെ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ചു.
സിനിമയിലെ സ്ത്രീകളുടെ ഉന്നമനത്തിനായി തുടങ്ങിയ ഡബ്ല്യൂ.സി.സി എന്ന സംഘടനയുടെ തുടക്കകാലം മുതൽ പാർവതിയുണ്ട്. അതിന്റെ തുടക്കക്കാരിൽ ഒരാളാണ് പാർവതിയെന്ന് തന്നെ പറയാം. കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് രണ്ട് തവണ കരസ്ഥമാക്കിയ താരമാണ് പാർവതി. 2015ലും 2017ലുമാണ് പാർവതി അതിന് അർഹയായത്.
സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങളിൽ ഒരാളാണ് താരം. തന്റെ വിശേഷങ്ങളും ഫോട്ടോസും നിലപാടുകളും അതിലൂടെയാണ് പാർവതി പങ്കുവെക്കുന്നത്. പാർവതി പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഒരു പേപ്പർ സിഗാർ ചുണ്ടിൽ കടിച്ച് പിടിച്ചിരിക്കുന്ന ചിത്രമാണ് പാർവതി പോസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രശസ്ത കാർട്ടൂണിലെ കഥാപാത്രമായ പോപോയ്യിക്ക് ചീര പോലെയാണ് തനിക്ക് വാക്കുകൾ എന്ന് ഫോട്ടോയോടൊപ്പം പാർവതി കുറിച്ചു. ഫോട്ടോ കണ്ടിട്ട് ഇതാരാണ് ജോസ് പ്രകാശ് ആണോയെന്ന് ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്. റിറ്റ്സ് മാഗസിന് വേണ്ടിയാണ് പാർവതി ഈ ഫോട്ടോ എടുത്തിരിക്കുന്നത്. ഷാഹീൻ താഹയാണ് ഫോട്ടോ ക്യാമറയിൽ പകർത്തിയത്.