‘വിവാഹത്തിന് പിന്നാലെ മറ്റൊരു സന്തോഷംകൂടി..’ – സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് നടൻ ചെമ്പൻ വിനോദ്

‘വിവാഹത്തിന് പിന്നാലെ മറ്റൊരു സന്തോഷംകൂടി..’ – സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് നടൻ ചെമ്പൻ വിനോദ്

ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ‘നായകൻ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച മണിമുത്താണ് നടൻ ചെമ്പൻ വിനോദ് ജോസ്. ലിജോ സംവിധാനം ചെയ്ത മിക്ക ചിത്രങ്ങളിലും ഒരു പ്രധാനവേഷം കൈകാര്യം ചെയ്‌തിട്ടുണ്ട്‌. വളരെ അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. ലിജോയുടെ ഏറ്റവും പുതിയ ചിത്രമായ ചുരുളിയിലും ചെമ്പൻ അഭിനയിക്കുന്നുണ്ട്

നാല്പത്തിനാലുകാരനായ ചെമ്പൻ അടുത്തിടെ വീണ്ടും വിവാഹിതനായ വാർത്ത സോഷ്യൽ മീഡിയയിൽ ഒരുപാട് ശ്രദ്ധനേടിയിരുന്നു. ഇരുപത്തിയഞ്ച് കാരിയായ മറിയം തോമസിനെയാണ് ചെമ്പൻ വിവാഹം കഴിച്ചത്. ചിലർ അദ്ദേഹത്തെ കളിയാക്കുകയും ട്രോളുകൾ ഉണ്ടാക്കുകയും ചെയ്തു. ആദ്യ ഭാര്യ സുനിതയുമായുള്ള വിവാഹബന്ധം നിയമപരമായി വേർപ്പെടുത്തിയതിന് ശേഷമാണ് ചെമ്പൻ വീണ്ടും വിവാഹിതനായത്.

മറിയത്തിന്റെയും ചെമ്പന്റെയും പ്രായവ്യത്യാസമായിരുന്നു മിക്കവരെയെയും അത്തരം വിമർശനങ്ങൾ ഉന്നയിക്കാൻ കാരണമാക്കിയത്. അത് അവരുടെ ജീവിതമാണെന്ന് മനസ്സിലാക്കാൻ ചില മലയാളികൾ ഇനിയും പഠിച്ചിട്ടില്ല എന്നതാണ് സത്യം. എന്തായാലും ആ ചോദ്യങ്ങൾക്ക് എല്ലാം മറുപടിയുമായി താരം തന്നെ രംഗത്ത് വന്നിരുന്നു.

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ മറ്റൊരു സന്തോഷകരമായ നിമിഷം വിവാഹം കാര്യം അറിയിച്ചതു പോലെ സോഷ്യൽ മീഡിയയിലൂടെ തന്നെ പങ്കുവച്ചിരിക്കുകയാണ് ചെമ്പൻ. പുതിയതായി ഒരു വീട് സ്വന്തമാക്കിയതിന്റെ സന്തോഷമാണ് ചെമ്പൻ പങ്കുവച്ചത്. വിവാഹത്തിന് പിന്നാലെ മറ്റൊരു സന്തോഷം കൂടി ചെമ്പൻ തേടിയെത്തിരിക്കുന്നു.

‘പുതിയ കാഴ്ച, പുതിയ വീട്..’ എന്ന ക്യാപ്ഷനോടെയാണ് ചെമ്പൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്. നിരവധി താരങ്ങൾ ചെമ്പൻ ആശംസകൾ അറിയിച്ച് കമന്റ് ചെയ്‌തിട്ടുണ്ട്‌. ടോവിനോ തോമസ്, വിനയ് ഫോർട്ട്, മാളവിക മേനോൻ, സുധി കോപ്പ, ഷെബിൻ ബെൻസൺ തുടങ്ങിയ താരങ്ങൾ സ്നേഹം അറിയിച്ചിട്ടുണ്ട്.

CATEGORIES
TAGS